എസ്‌ എം വൈ എം പാലാ രൂപത വാർഷികം നടന്നു

എസ്‌ എം വൈ എം പാലാ രൂപത വാർഷികം നടന്നു

ഫോട്ടോ അടിക്കുറിപ്പ്: എസ് എം വൈ എം പാലാ രൂപത വാർഷികം ഫാ. ജെയിംസ് ചൊവ്വേലികുടിയിൽ, ഫാ. എബിൻ കുന്നത്ത് സി എം ഐ എന്നിവർ  സംയുക്തമായി നിർവഹിക്കുന്നു. രൂപത ഭാരവാഹികൾ, നവ സന്യാസിനികൾ, യുവദമ്പതികൾ,  ആനിമേറ്റർ സി. മേരിലിറ്റ് എഫ് സി സി തുടങ്ങിയവർ സമീപം.


പാലാ : എസ് എം വൈ എം – കെ സി വൈ എം  പാലാ രൂപതയുടെ 2020 പ്രവർത്തനവർഷ സമാപന വാർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അൽഫോൻസാ കോളേജിൽ വെച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട്  നടത്തപ്പെട്ടു. രൂപതയിലെ എല്ലാ യൂണിറ്റുകളിലെയും കൗൺസിലർമാർ, ഫൊറോന ഭാരവാഹികൾ, ബാച്ച്  പ്രതിനിധികൾ, ദേശത്ത് നസ്രാണി ഫോറം നേതാക്കൾ, എന്നിവർ ഉൾപ്പെടുന്ന യുവജന സിനഡോടെയായിരുന്നു തുടക്കം.  തുടർന്നു നടന്ന  വാർഷിക സമ്മേളനം നവ യുവ  വൈദികരായ ഫാ. ജെയിംസ് ചൊവ്വേലിക്കുടിലിൽ, ഫാ. എബിൻ കുന്നത്ത് സി എം ഐ  എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു.
  പ്രസിഡന്റ്  ബിബിൻ ചാമക്കാലായിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. സിറിൽ തോമസ് തയ്യിൽ, വൈസ് പ്രസിഡന്റ് അമലു മുണ്ടനാട്ട്, ജനറൽ സെക്രട്ടറി മിജോയിൻ വലിയകാപ്പിൽ, ഡെപ്യൂട്ടി പ്രസിഡണ്ട് ഡിന്റോ ചെമ്പുളായിൽ എന്നിവർ പ്രസംഗിച്ചു. രൂപത, ഫൊറോനാ  തലത്തിൽ മികവുപുലർത്തിയ യൂണിറ്റുകൾ, കലോത്സവ ജേതാക്കൾ, കോവിഡ് മൃത സംസ്കാരത്തിൽ പങ്കെടുത്തവർ, വ്രതവാഗ്ദാനം നടത്തി സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച യുവതികൾ, ലോക്ക് ഡൗൺ കാലത്തെ ഗെയിമുകളിൽ മികവുപുലർത്തിയവർ എന്നിവർക്ക് ആദരവും സമ്മാനദാനവും നൽകി. നവദമ്പതികൾക്കും നവ വൈദികർക്കും നവ സന്യാസിനികൾക്കും യുവാക്കൾ ആശംസകൾ നേർന്നു. നവ സമൂഹത്തിന്റെ നിർമ്മിതിയും ദൈവരാജ്യ പ്രഘോഷണവും എന്ന ദൗത്യം യാതൊരു കുറവും കൂടാതെ, കാലഘട്ടത്തിന്റെ വെല്ലുവിളികളെ ജാഗ്രതയോടെ തിരിച്ചറിഞ് പൂർത്തിയാക്കാൻ യുവാക്കൾക്ക് സാധിക്കണമെന്ന് ഫാ. സിറിൽ തയ്യിൽ അഭിപ്രായപ്പെട്ടു. യുവാക്കൾ നേരിടുന്ന നിരവധി വിഷയങ്ങൾ പരാമർശിച്ചുകൊണ്ട് നടത്തപ്പെട്ട സിനഡിൽ മരിയ സദനത്തിൽ കോവിഡ് രോഗികൾക്കുള്ള സഹായം സ്വരൂപിക്കാൻ തീരുമാനിച്ചു. ഇലക്ഷന് ശേഷം കാലാവധി പൂർത്തിയാക്കിയ സമിതിയും പുതിയ സമിതിയും രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചു. കോവിഡ് കാലത്തും സജീവമായി പ്രവർത്തിക്കുന്ന യുവാക്കൾ ഗവണ്മെന്റ് ജോലി, പഠനം,  കൃഷി, സാമൂഹ്യ പ്രതിബദ്ധത, സമുദായ ബോധം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ഉള്ളവർ ആകാൻ ബിഷപ്പ്  ആഹ്വാനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org