വത്തിക്കാനിലെ കുരിശിന്റെ വഴി: വിചിന്തനങ്ങളെഴുതുന്നതു കുട്ടികള്‍

വത്തിക്കാനിലെ കുരിശിന്റെ വഴി: വിചിന്തനങ്ങളെഴുതുന്നതു കുട്ടികള്‍

ദുഃഖവെളളിയാഴ്ച വത്തിക്കാനില്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടത്തുന്ന കുരിശിന്റെ വഴിക്കു വേണ്ട വിചിന്തനങ്ങള്‍ എഴുതുന്നത് കുട്ടികള്‍. ഉംബ്രിയായിലെ സ്‌കൗട്ട് സംഘടനയിലെ അംഗങ്ങളായ 145 പേരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. 8 ഉം 19 ഉം വയസ്സിനിടയില്‍ പ്രായമുള്ളവരാണ് ഇവര്‍. റോമിലെ ഒരിടവകയില്‍ ആദ്യകുര്‍ബാനസ്വീകരണത്തിനും സ്ഥൈര്യലേപനത്തിനും പഠിച്ചുകൊണ്ടിരിക്കുന്ന 500 ഓളം കുട്ടികളുടെ സംഘം ഇവരോടു സഹകരിക്കും.

സെ. പീറ്റേഴ്‌സ് അങ്കണത്തിലാണ് കുരിശിന്റെ വഴി നടത്തുക. പരമ്പരാഗതമായി ദുഃഖവെള്ളിയിലെ മാര്‍പാപ്പയുടെ കുരിശിന്റെ വഴി റോമിലെ കൊളോസിയത്തിലാണ് നടത്തി വന്നിരുന്നത്. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം അതു സെ. പീറ്റേഴ്‌സ് അങ്കണത്തിലേയ്ക്കു മാറ്റുകയായിരുന്നു. കോവിഡ് തുടരുന്നതു മൂലം ഈ വര്‍ഷവും കൊളോസിയം ഒഴിവാക്കി. പൊതുജനങ്ങള്‍ക്കു പ്രവേശനം ഉണ്ടായിരിക്കില്ല. എന്നാല്‍ വത്തിക്കാന്‍ വെബ്‌സൈറ്റുകളിലൂടെ ഇതു തത്സമയം സംപ്രേഷണം ചെയ്യും. കുരിശിന്റെ വഴിയുടെ വിചിന്തനങ്ങള്‍ എഴുതാന്‍ ഓരോ വര്‍ഷവും ഓരോരുത്തരെ മാര്‍പാപ്പ നിയോഗിക്കുകയാണു പതിവ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org