യുവക്ഷേത്ര കോളേജിൽ ശിൽപശാല സംഘടിപ്പിച്ചു.

യുവക്ഷേത്ര കോളേജിൽ ശിൽപശാല സംഘടിപ്പിച്ചു.
Published on
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഐ.ക്യൂ.എസിയും യുവ വോകസ് ന്യൂസ് ലെറ്ററും സംയുകതമായി ന്യൂസ് ലെറ്റർ കണ്ടൻ്റ് ക്രിയേഷൻ അൻറ് ന്യൂസ് എഡിറ്റിങ്ങ് എന്ന വിഷയത്തിൽ  നടത്തിയ എക്സ്പ്ലോറ എന്ന ശിൽപശാല ഡയറക്ട്ടർ റവ. ഡോ. മാത്യൂ ജോർജ്ജ് വാഴയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ റവ. ഡോ. ജോസഫ് ഓലിക്കൽകൂനലിൻ്റെ നേതൃത്വത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. പരിപാടിയിൽ പ്രിൻസിപ്പാൾ അഡ്വ. ഡോ. ടോമി ആൻറണി ഇൻസ്പിരേഷണൽ വീഡിയോ സീരീസിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു. ഐ.ക്യൂ.എ.സി. കോഡിനേറ്റർ പ്രൊഫ. ടി.കെ. രാജൻ ആശംസകളർപ്പിച്ചു. ലൈബ്രറിയൻ ശ്രീ. ക്രിസ്റ്റോ സോമി സ്വാഗതവും കോഡിനേറ്റർ M/s ഐശ്വര്യ. എസ് നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org