തീര്‍ത്ഥാടനത്തിന്‍റെ ആത്മീയ മുന്നേറ്റത്തിന് ത്യാഗസ്മരണയോടുള്ള രക്തദാനം മാത്യകയാണ് മാര്‍ റാഫേല്‍ തട്ടില്‍

തൃശ്ശൂര്‍: അതിരൂപത ഇരുപതാമത് പാലയൂര്‍ മഹാതീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി 20 ഇടവകകളില്‍ നിന്നായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ രക്തദാനം നടത്തി. അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ രക്തദാന ക്യാമ്പ് ഉദ് ഘാടനം ചെയ്തു. തീര്‍ത്ഥാടനത്തിന്‍റെ ആത്മീയ മുന്നേറ്റത്തിന് ത്യാഗസ്മരണയോടുള്ള രക്തദാനം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടനം ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ജോയ്സന്‍ കോരേത്ത്, ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ ആന്‍റോ തൊറ യന്‍, ആനന്ദ് താഞ്ചപ്പന്‍, ഷിബു കാഞ്ഞിരത്തിങ്കല്‍, അനൂപ് പുന്നപ്പുഴ, ഡെയ്സണ്‍ പാണേങ്ങാടന്‍, ഫാ. ജിജോ കപ്പലാനിരപ്പില്‍, പ്രിന്‍സി പ്രിന്‍സ്, സാജന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org