Latest News
|^| Home -> Kerala -> തിക്കുറിശ്ശി ഫൗണ്ടേഷന്‍ ദൃശ്യ മാധ്യമ സാഹിത്യ പുരസ്കാരം

തിക്കുറിശ്ശി ഫൗണ്ടേഷന്‍ ദൃശ്യ മാധ്യമ സാഹിത്യ പുരസ്കാരം

Sathyadeepam

ആലപ്പുഴ: 2016-17-ലെ മികച്ച നാടക ഗ്രന്ഥത്തിനുള്ള തിക്കുറിശ്ശി ഫൗണ്ടേഷന്‍ അവാര്‍ഡ് ആലപ്പുഴ കലവൂര്‍ കൃപാസനം ദേശീയ പൈതൃക പഠനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ എഴുതിയ ചവിട്ടുനാടക വിജ്ഞാനകോശത്തിനു ലഭിച്ചു. തിരുവനന്തപുരം വിജെടി ഹാളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ തിക്കുറിശ്ശി ജന്മശതാബ്ദി സമ്മേളനത്തില്‍ സാംസ്കാരികവകുപ്പുമന്ത്രി എ.കെ. ബാലന്‍റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിച്ചു. മലയാള സാഹിത്യത്തിലെ ആദ്യ ചവിട്ടുനാടക വിജ്ഞാനകോശം, ആയിരം വര്‍ഷത്തിലധികം പൗരാണികമായ ദ്രാവിഡ മലയാള ഭാഷയുടെ അടിസ്ഥാന വേരുകള്‍ കണ്ടെത്താന്‍ ഒരു വ്യാഴവട്ടക്കാലത്തിലെ ശ്രമഫലമായാണ് ഈ ഗവേഷണ ഗ്രന്ഥം. സാംസ്കാരികവകുപ്പാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ആറ്റിങ്ങല്‍ വിജയകുമാര്‍, സെക്രട്ടറി രാജന്‍ വി. പൊഴിയൂര്‍ എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി. കൃപാസനം വൈസ് ഡയറക്ടര്‍ തങ്കച്ചന്‍ പനയ്ക്കല്‍, മാനേജര്‍ സണ്ണി പരുത്തിയില്‍, ജനറല്‍ സെക്രട്ടറി ടി.എക്സ്. പീറ്റര്‍, കള്‍ച്ചറല്‍ സെക്രട്ടറി ജോസി കണ്ടക്കടവ്, ബിജോയ്, മനോജ് എന്നിവര്‍ പങ്കെടുത്തു.

Leave a Comment

*
*