”കളിയിലെ കാര്യങ്ങള്‍”: മാര്‍പാപ്പയുടെ പുസ്തകം

”കളിയിലെ കാര്യങ്ങള്‍”: മാര്‍പാപ്പയുടെ പുസ്തകം

സ്‌പോര്‍ട്‌സിനെ കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിന്തകള്‍ വത്തിക്കാന്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. 'കളിയിലെ കാര്യങ്ങള്‍' എന്ന പേരിലുള്ള ഈ പുസ്തകം ഇറ്റാലിയനിലും സ്പാനിഷ് ഭാഷയിലുമാണ് ആദ്യം പുറത്തു വരിക. താമസിയാതെ മറ്റു പരിഭാഷകളും ലഭ്യമാകും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ അന്താരാഷ്ട്ര കായികതാരങ്ങള്‍ക്കും ടീമുകള്‍ക്കും കുട്ടികള്‍ക്കും മാര്‍പാപ്പ നല്‍കിയ സ്‌പോര്‍ട്‌സ് സംബന്ധിച്ച സന്ദേശങ്ങളാണ് ഗ്രന്ഥത്തില്‍ സമാഹരിച്ചിരിക്കുന്നത്. കായിക പ്രേമിയായ മാര്‍പാപ്പ അര്‍ജന്റീനയിലായിരുന്നപ്പോള്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ഉപദേശകനും കുമ്പസാരക്കാരനുമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു വത്തിക്കാന്‍ മാധ്യമവിഭാഗം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org