തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം

കൊച്ചി: കോവിഡ്-19 കാര്യത്തില്‍ കാര്യക്ഷമമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ച കേരള സര്‍ക്കാരിനെ അക്കാര്യത്തില്‍ അഭിനന്ദിക്കുന്നതോടൊപ്പം, വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളീയരെ തിരിച്ചുകൊണ്ടുവന്ന് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ആറു മാസത്തേക്ക് നീട്ടി വയ്ക്കുന്നതായിരിക്കും ഉചിതമെന്ന് കേരളാ പീപ്പിള്‍സ് മൂവ്മെന്‍റ് ഉള്‍പ്പെടെയുള്ള വിവിധ പൗരസംഘടനാ ഭാരവാഹികള്‍ ഫോണ്‍ സംഭാഷണങ്ങളിലൂടെ നടത്തിയ കൂടിയാലോചനായോഗം അഭിപ്രായപ്പെട്ടു.

മുനിസിപ്പാലിറ്റി നിയമത്തിലെ 447 ഉം പഞ്ചായത്ത് നിയമത്തിലെ 232 ഉം വകുപ്പുകള്‍ തിരിച്ചുപിടിച്ച് സമൂഹത്തെ മദ്യ-ലഹരി വിമുക്തമാക്കുവാന്‍ ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മന്നോട്ടുവരണമെന്നും യോഗം ആഹ്വാനം ചെയ്തു. കൂടുതല്‍ സംഘടനകളെയും വ്യക്തികളെയും കൂട്ടിച്ചേര്‍ത്ത് മാഹാത്മാഗാന്ധിയുടെ 'ഗ്രാമസ്വരാജ്' ആശയം കേന്ദ്രീകരിച്ച് വിശാലമായ ഒരു പൊതുവേദി രൂപീകരിക്കും. കേരള പീപ്പിള്‍സ് മൂവ്മെന്‍റ്, വോട്ടേഴ്സ് അലയന്‍സ്, ദി പീപ്പിള്‍, ഗാന്ധി-ജയപ്രകാശ്-ലോഹ്യ മൂവ്മെന്‍റ്, നല്ല ഭൂമി എന്നീ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അഡ്വ. ജേക്കബ് പുളിക്കന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഡ്വ. ജോണ്‍ ജോസഫ്, അമ്പലമേട് ഗോപി, അഡ്വ. അനില്‍ ലൂക്കോസ്, നല്ലഭൂമി ശ്രീധരന്‍, അഡ്വ. പ്രദീപ്, കെ.കെ. വാമലോചനന്‍, കുമ്പളം സോളമന്‍ എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org