തിരിനന കാര്‍ഷിക ശില്പശാല സംഘടിപ്പിച്ചു

തിരിനന കാര്‍ഷിക ശില്പശാല സംഘടിപ്പിച്ചു

കൊച്ചി: ജീവിത, ഭക്ഷണ ശൈലീരോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി കുടുംബകൃഷിപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നതില്‍ തിരിനന പോലുള്ള നൂതന കൃഷി സങ്കേതങ്ങള്‍ക്ക് നിര്‍ണായക പ്രാധാന്യമുണ്ടെന്ന് കൊച്ചി നഗരസഭാ മേയര്‍ സൗമിനി ജയിന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍റെ ആഭിമുഖ്യത്തില്‍ അഞ്ചുമുറി സഹൃദയയില്‍ സംഘടിപ്പിച്ച തിരിനന രീതി ഉപയോഗിച്ചുള്ള കൃഷി ശില്പശാലയും സഹൃദയയിലെ മാതൃകാ കൃഷിയിടവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയര്‍. യോഗത്തില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലിന്‍സി സേവ്യര്‍ അദ്ധ്യക്ഷയായിരുന്നു. ഡോ. അബ്ദുള്‍ ഹക്കീം ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. നഗരസഭാ കൗണ്‍സിലര്‍ അജി ഫ്രാന്‍സിസ്, സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, കൃഷി അസി. ഡയറക്ടര്‍മാരായ റോസ് മേരി ജോയ്സ്, പി. ശ്രീലത, ജിജി എലിസബത്ത് എ ന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org