Latest News
|^| Home -> Kerala -> തിരുബാലസഖ്യദിന റാലി

തിരുബാലസഖ്യദിന റാലി

Sathyadeepam

അങ്ങാടിപ്പുറം: പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തില്‍ തിരുബാലസഖ്യദിനത്തോടനുബന്ധിച്ചു സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഘോഷയാത്ര വര്‍ണാഭമായി. ഉണ്ണീശോയുടെ കൂട്ടുകാരായി ബഹുവര്‍ണവേഷം ധരിച്ചെത്തിയ കുരുന്നുകള്‍ കൗതുകക്കാഴ്ചയായി. ഉണ്ണീശോയുടെ തിരുസ്വരൂപം എഴുന്നള്ളിച്ചു നടന്ന റാലിക്കു മുത്തുക്കുടകളും വര്‍ണബലൂണുകളും കൊടിതോരണങ്ങളും വാദ്യമേളങ്ങളും കൊഴുപ്പേകി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കു സമ്മാനങ്ങള്‍ നല്കി. പായസവിതരണവുമുണ്ടായി. പരിപാടികള്‍ക്കു ഫൊറോനാ വികാരി ഡോ. ജേക്കബ് കൂത്തൂര്‍, സണ്‍ഡേ സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ മാത്തുക്കുട്ടി പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി ജിന്‍റോ തകിടിയേല്‍, ആന്‍റണി ഇയ്യാലില്‍, ബിജു വെട്ടം, ജോണ്‍സണ്‍ കൊല്ലറേട്ട്, സി. മേരിലിറ്റ്, സി. ശാലിനി, ഫ്രാന്‍സിസ് കൊല്ലറേട്ട്, സി. ലിസി ജോസ്, കെസിവൈഎം പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.


ശുചീകരണയജ്ഞം


അങ്ങാടിപ്പുറം: ഒരു തുള്ളി വെള്ളംപോലും അമൂല്യമാണെന്നു തിരിച്ചറിഞ്ഞു കര്‍മ്മരംഗത്തിറങ്ങിയ വിദ്യാര്‍ത്ഥികളുടെ സുമനസ്സിനു പഞ്ചായത്ത് അധികൃതരുടെ പൂര്‍ണ പിന്തുണ. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിന്‍റെ അധീനതയിലുള്ള പരിയാപുരം കിഴക്കേമുക്കിലെ മണ്ണാത്തിക്കുളമാണു പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയത്. കുളത്തിലെ പായലും ചെളിയും നീക്കി, പരിസരവും ശുചീകരിച്ച കുട്ടികള്‍ക്കൊപ്പം ‘ജലമൈത്രി’ പദ്ധതിയില്‍ പങ്കാളികളാകാന്‍ നാട്ടുകാരും രംഗത്തിറങ്ങി. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഒ. കേശവനും സ്ഥിരം സമിതി അദ്ധ്യക്ഷ ഏലിയാമ്മ തോമസും കുളത്തിന്‍റെ ഇടിഞ്ഞുപൊളിഞ്ഞ ഭാഗം കല്‍ഭിത്തി കെട്ടി സംരക്ഷിക്കുമെന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്കി. പ്രിന്‍സിപ്പല്‍ ബെനോ തോമസ്, പ്രധാനാദ്ധ്യാപിക ജോജി വര്‍ഗീസ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ബെന്നി തോമസ്, മനോജ് കെ. പോള്‍, ജോസ് മോന്‍ മലയില്‍ പുതുപ്പറമ്പില്‍, വിദ്യാര്‍ത്ഥികളായ കെ.പി. മുഹമ്മദ് അന്‍സാര്‍, ലെവിന്‍ സെബാസ്റ്റ്യന്‍, പി.വി. അര്‍ജുന്‍, എം. മേഘന എന്നിവര്‍ നേതൃത്വം നല്കി.


കലാസദന്‍ സംഗീതവിരുന്ന്


തൃശൂര്‍: ‘കലാസദന്‍ തേന്‍ തുള്ളികള്‍’ സംഗീതകൂട്ടായ്മയുടെ രണ്ടാമത് പ്രോഗ്രാം – ഇസൈനിലാവ്’ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ഇതിഹാസ സംഗീതപ്രതിഭകളായ ഇളയരാജ, എം.എസ്. വിശ്വനാഥ്-ഏ.ആര്‍. റഹ്മാന്‍ എന്നിവരുടെ തമിഴ് മെലഡി ഗാനങ്ങള്‍ ആസ്വാദകര്‍ക്കു നവ്യാനുഭവമായി.
കലാസദന്‍ കലാകാരന്മാര്‍ക്കൊപ്പം പ്രശസ്ത ഗായകരായ ജ്ഞാനശേഖര്‍, കൊവൈ പ്രദീപ്, മനോജ് കുമാര്‍, റീന മുരളി, റഷീക്, സില്‍ഡ ജോയ്, ഷൈന്‍ റോയ്, കൃഷ്ണേന്ദു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
മോണ്‍. തോമസ് കാക്കശ്ശേരി, റവ. ഡോ. പോള്‍ പുളിക്കന്‍, മേയര്‍ അജിത ജയരാജന്‍, ഏ.സി.പി. ഷാഹുല്‍ ഹമീദ്, ഫാ. ജോയ് മൂക്കന്‍, ജേക്കബ് ചെങ്ങനാല്, സി.ജോ. ജോണ്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Comment

*
*