തിരുമുഖം പതിഞ്ഞ ഓസ്തി റോമിലേക്ക്

തിരുമുഖം പതിഞ്ഞ ഓസ്തി റോമിലേക്ക്
Published on

കണ്ണൂര്‍: വിളക്കന്നൂരിലെ ദേവാലയത്തിലെ തിരുവോസ്തിയില്‍ തെളിഞ്ഞ ഈശോയുടെ തിരുമുഖം കൂടുതല്‍ ശാസ്ത്രീയപഠനങ്ങള്‍ക്കായി റോമിലേക്കു കൊണ്ടുപോകും. ഇതിന്‍റെ ഭാഗമായി തിരുവോസ്തി കാക്കനാടുള്ള സീറോ- മലബാര്‍ സഭാ ആസ്ഥാനത്ത് എത്തിച്ച്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കു കൈമാറി. തിരുവോസ്തി റോമിലേക്കു കൊണ്ടുപോകുന്നതിനുമുമ്പു വിളക്കന്നൂര്‍ ദേവാലയത്തില്‍ പ്രത്യേക ആരാധനകളും പ്രാര്‍ത്ഥനകളും നടന്നു. ദിവ്യകാരുണ്യ അത്ഭുതത്തിന്‍റെ സ്ഥിരീകരണം കാത്തിരിക്കുകയാണു വിശ്വാസികള്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org