തിരുനാള്‍

ചമ്പക്കര: പൂണിത്തുറ സെന്‍റ് ജെയിംസ് പള്ളിയില്‍ വി. യാക്കോബ് ശ്ലീഹായുടെ തിരുനാളിനു തുടക്കം കുറിച്ചുകൊണ്ടു മാര്‍ ജോസ് പുത്തന്‍വീട്ടില്‍ കൊടി കയറ്റുന്നു. വികാരി ഫാ. വര്‍ഗീസ് ചെരപ്പറമ്പില്‍, ഫാ. ജോര്‍ജ്, ഫാ. ജോബി മാറാമറ്റത്തില്‍, പ്രസുദേന്തിമാര്‍ തുടങ്ങിയവര്‍ സമീപം.

വാര്‍ഷികം ആഘോഷിച്ചു


എളവൂര്‍: സെന്‍റ് ആന്‍റണീസ് യു.പി. സ്കൂളിലെ വാര്‍ഷികാഘോഷ പരിപാടികള്‍ റോജി എം. ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് നരികുളം അദ്ധ്യക്ഷനായിരുന്നു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. അബ്രാഹം ഒലിയപ്പുറം മുഖ്യപ്രഭാഷണം നടത്തി. കയ്യെഴുത്തു മാസികയുടെ പ്രകാശനം അസി. വികാരി ഫാ. ജോസ് മരോട്ടിയാകുളം നിര്‍വഹിച്ചു. പാറക്കടവു ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗ്ലാഡിസ് പാപ്പച്ചന്‍, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എസ്.ബി, ചന്ദ്രശേഖരവാര്യര്‍, വാര്‍ഡ് മെമ്പര്‍ എം.വി. രാമകൃഷ്ണന്‍, നിര്‍മല്‍ സി. പാത്താടന്‍, പി.ഡി. ആലീസ്, ജോളി വര്‍ഗീസ്, പി.ജി. സാറാമ്മ, ജില്‍ജി ജോസഫ്, പരമേശ്വരന്‍ നമ്പൂതിരി, ഫാ. വര്‍ഗീസ് കല്ലേലില്‍, ബേബി പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാര്‍ഷികം ആഘോഷിച്ചു

ചേരാനല്ലൂര്‍: ചര്‍ച്ച് യുപി സ്കൂളിന്‍റെ 101-ാം വാര്‍ ഷികം ആഘോഷിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോയി ചക്യേത്ത് അദ്ധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് ആലുക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജാന്‍സി ജോര്‍ജ്, ബ്ലോക്ക് മെമ്പര്‍ എം.പി. പ്രകാശ്, പഞ്ചായത്ത് മെമ്പര്‍മാരായ സാനി ജോര്‍ജ്, മിനി ജോസ്, മിനി പൗലോസ്, സി.പി. സാജന്‍, ഫാ. സുബിന്‍ പാറയ്ക്കല്‍, എ.എം. അയിഷ, കെ.വി. ഉണ്ണികൃഷ്ണന്‍, സി. സൗമ്യ, സജി പോള്‍, മിനി സെബാസ്റ്റ്യന്‍, മാസ്റ്റര്‍ ജേക്കബ് വര്‍ഗീസ്, കുമാരി ശാന്തി പി., ടി.കെ. ആനീസ് എന്നിവര്‍ പ്രസംഗിച്ചു.

പ്രകാശനം ചെയ്തു


ആലുവ: ജനസേവ ശിശുഭവന്‍ പ്രസിഡന്‍റ് അഡ്വ. ചാര്‍ളി പോള്‍ എഴുതി സ്പാര്‍ക്ക് ക്ലബ്ബ് പ്രസിദ്ധീകരിക്കുന്ന 'നിങ്ങള്‍ക്കും നല്ല പ്രസംഗകരാകാം' എന്ന പുസ്തകം ആലുവ സെന്‍റ് സേവ്യേഴ്സ് കോളേജില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം കവിയൂര്‍ പൊന്നമ്മ ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ് അധ്യക്ഷനായിരുന്നു. സെന്‍റ് സേവ്യേഴ്സ് കോളേജ് പ്രിന്‍സിപ്പള്‍ റവ. ഡോ. റീത്താമ്മ, ഡോ. സി.എം. ഹൈദരാലി, ക്യാപ്റ്റന്‍ എസ്. കെ. നായര്‍, എ.എസ് രവിചന്ദ്രന്‍, ജോബി തോമസ്, ടി.ജി. തമ്പി, അഡ്വ. അബ്ദുള്‍ നാസര്‍, ഡോ. രശ്മി വര്‍ഗീസ്, ഡോ. അസ്മി ആന്‍റണി. ചിന്നന്‍ പൈനാടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org