തിരുപ്പിറവി ദേവാലയത്തിലെ ക്രിസ്മസ് ആഘോഷത്തിനു ജനത്തിരക്ക്

സമീപകാലത്തെ ഏറ്റവുമധികം തീര്‍ത്ഥാടകരെത്തിയ ക്രിസ്മസ് ആഘോഷങ്ങളാണ് ക്രിസ്തു ജനിച്ച ബെത്ലേഹമിലെ തിരുപ്പിറവി ദേവാലയത്തില്‍ ഇത്തവണ നടന്നത്. ബെത്ലേഹമിലെ ഹോട്ടലുകളിലെ മുറികളെല്ലാം പൂര്‍ണമായി ബുക്ക് ചെയ്യപ്പെട്ടിരുന്നുവെന്ന് പലസ്തീന്‍ ടൂറിസം മന്ത്രി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ആകെ 30 ലക്ഷം തീര്‍ത്ഥാടകരാണ് വിശുദ്ധനാടുകളിലെത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ വളരെ അധികമാണിത്. പാതിരാകുര്‍ബാനയ്ക്കു ആര്‍ച്ചുബിഷപ് പിയര്‍ ബാറ്റിസ്റ്റ പിസബല്ല മുഖ്യകാര്‍മ്മികനായി. പലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസും പ്രധാനമന്ത്രി റാമി ഹംദള്ളായും തിരുപ്പിറവി ദേവാലയത്തിലെ ക്രിസ്മസ് ശുശ്രൂഷകളില്‍ പങ്കെടുത്തു. പലസ്തീന്‍ അതിര്‍ത്തിക്കുള്ളിലാണ് ബെത്ലേഹം സ്ഥിതി ചെയ്യുന്നത്. ജെറുസലേമില്‍നിന്ന് ഇസ്രായേലിന്‍റെ സൈനിക പരിശോധനകള്‍ പിന്നിട്ടാണ് ആര്‍ച്ചുബിഷപ് പിസബല്ല ബെത്ലേഹമിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെത്തിയത്. ക്രിസ്തു ജനിച്ച നാട്ടില്‍ ക്രിസ്മസ് ആഘോഷിക്കുക എന്നത് സ്വപ്നമായി കരുതുന്ന വിദേശതീര്‍ത്ഥാടകര്‍ക്ക് സുരക്ഷാകാര്യങ്ങളിലെ പുരോഗതി ഈ വര്‍ഷത്തെ സന്ദര്‍ശനത്തിനു പ്രോത്സാഹനം നല്‍കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org