വത്തിക്കാന്‍ ക്രിസ്മസ് ട്രീയിലെ അലങ്കാരങ്ങള്‍ ഭവനരഹിതരുടേത്

വത്തിക്കാന്‍ ക്രിസ്മസ് ട്രീയിലെ അലങ്കാരങ്ങള്‍ ഭവനരഹിതരുടേത്

വത്തിക്കാന്‍ സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്മസ് ട്രീയിലെ അലങ്കാരങ്ങള്‍ നിര്‍മ്മിച്ചത് ഭവനരഹിതരായ കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ചേര്‍ന്ന്. വത്തിക്കാനിലെ ക്രിസ്മസ് ട്രീയും പുല്‍ക്കൂടും പ്രത്യാശയുടെ അടയാളമാകണമെന്നു താന്‍ ആഗ്രഹിച്ചിരുന്നതായി ഡിസംബര്‍ 11 നു ദീപം തെളിക്കല്‍ ചടങ്ങിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചിരുന്നു. രക്ഷകന്റെ ജനനമെന്ന രഹസ്യം വിശ്വാസത്തോടെ ജീവിക്കുന്നതിനു യോജിച്ച അന്തരീക്ഷമൊരുക്കുകയാണ് പുല്‍ക്കൂടും ക്രിസ്മസ് മരവുമെന്നു മാര്‍പാപ്പ അഭിപ്രായപ്പെട്ടു. സുവിശേഷാത്മകമായ ദാരിദ്ര്യത്തെ ഓര്‍മ്മിപ്പിക്കുകയാണു പുല്‍ക്കൂടെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ സ്ലോവേനിയായില്‍ നിന്നുള്ള സമ്മാനമാണ് ഈ വര്‍ഷം വത്തിക്കാനിലെ ക്രിസ്മസ് ട്രീ. 100 അടിയിലേറെ ഉയരമുണ്ട് ഇതിന്. വത്തിക്കാന്‍ സിറ്റിയിലെ വിവിധ കാര്യാലയങ്ങളില്‍ സ്ഥാപിക്കുന്നതിനു 40 ചെറുമരങ്ങളും സ്ലോവേനിയ വത്തിക്കാനിലെത്തിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org