തൊഴില്‍ പരിശീലന പരിപാടി

തൊഴില്‍ പരിശീലന പരിപാടി
Published on

പാലാ: ഉപജീവനത്തിനുതകുന്ന വിദ്യാഭ്യാസവും അറിവുമാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍. കേരള ലേബര്‍ മൂവ്മെന്‍റ് പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ കളമശ്ശേരി ലിറ്റില്‍ ഫ്ളവര്‍ എന്‍ ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഹകരണത്തോടെ ഷലോം പാസ്റ്ററല്‍ സെന്‍ററില്‍വച്ച് സംഘടിപ്പിച്ച തൊഴില്‍ പരിശീലന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്‍റ് ജോസ് കണിയാരകം ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ഫാ. സ്കറിയ വേകത്താനം ആമുഖപ്രഭാഷണം നടത്തി. ഫാ. ജോബി അസീത്തുപറമ്പില്‍ ക്ലാസ് നയിച്ചു. സാബു മാത്യു, രാജു പൈനാടത്ത്, ടോമി തുരുത്തിക്കര, ബിജു കദളിയില്‍, സാലിമ്മ ജോളി അറയ്ക്കല്‍, ജെയ്സി സണ്ണി പനന്താനത്ത്, തെയ്യാമ്മ പാറയ്ക്കല്‍, സുനു സാജ് പുള്ളിക്കാട്ടില്‍, മോളി ജോണ്‍ കുന്നുംപുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org