തൂവാനിസാ ബൈബിള്‍ കണ്‍വന്‍ഷന്‍

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസയില്‍ നടത്തപ്പെടുന്ന 17-ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 21-ന് ആരംഭിച്ചു. 4 ദിവസം നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷനില്‍ വി. കുര്‍ബാന, ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന, അനുരഞ്ജന ശുശ്രൂഷ തുടങ്ങിയവ നടന്നു. ബൈബിള്‍ പ്രതിഷ്ഠയ്ക്ക് ഫാ. മാത്യു മണക്കാട്ട് കാര്‍മ്മികത്വം വഹിച്ചു. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും തുടര്‍ന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനവും നടന്നു. ബ്രദര്‍ സന്തോഷ് കരിമത്തറ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. രണ്ടാം ദിനത്തില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ബ്രദര്‍ സാബു ആറുതൊട്ടി വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

മൂന്നാം ദിനത്തില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഫാ. ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തില്‍ വചനശുശ്രൂഷയും നടത്തപ്പെട്ടു. സമാപനദിനമായ സെപ്റ്റംബര്‍ 24-ാം തീയതി വചനശുശ്രൂഷയ്ക്ക് ബ്രദര്‍ ബേബി ജോണ്‍ കലയന്താനി നേതൃത്വം നല്‍കി. മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്‍റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിച്ചു.

കണ്‍വന്‍ഷന് ഒരുക്കമായി സെപ്റ്റംബര്‍ 12-ന് നടത്തപ്പെട്ട 'ഫെയ്ത് ഫെസ്റ്റ്' യുവജന കണ്‍വന്‍ഷനില്‍ ആയിരക്കണക്കിന് യുവജനങ്ങള്‍ പങ്കെടുത്തു. കോട്ടയം സോണ്‍ മ്യൂസിക് മിനിസ്ട്രിയുടെ മ്യൂസിക് ബാന്‍ഡ് വചനശുശ്രൂഷ, വി. കുര്‍ബാന, ആരാധന, ഓഡിയോ വിഷ്വല്‍ അവതരണം എന്നിവ യുവജനങ്ങള്‍ക്ക് നവ്യാനുഭവമായി. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് വി. കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. സന്തോഷ്, സി. മര്‍സല്ലസ്, സി. ഷൈന എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സന്ദേശങ്ങള്‍ നല്‍കി. പരിപാടികള്‍ക്ക് സി. ബ്രൂണ എല്‍.ഡി.എസ്.ജെ.ജി, സി. വെര്‍ജിനിയ എല്‍.ഡി.എസ്.ജെ.ജി, ബിജോയി കെ. ജയന്‍, ഫ്രാന്‍സിസ് സിറിയക്, ജെയ്സണ്‍ തോമസ്, തോമസ് ജെയിംസ്, ദേവു മരിയ, നവ്യ, സിജിന്‍ ഒളശ്ശ, പത്രോസ് ഇടക്കോലി എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org