വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍

1891-ല്‍ പാലാ രൂപതയിലെ രാമപുരത്തു ജനിച്ച ഫാ. അഗസ്റ്റിന്‍ തേവര്‍പറമ്പിലാണ് കുഞ്ഞച്ചനെന്ന് അറിയപ്പെട്ടത്.  പാവപ്പെട്ട ദളിത് ജനങ്ങളുടെ സമഗ്രവിമോചനത്തിനായി പ്രവര്‍ത്തിച്ചു. ദളിതരുടെ ഇടയിലേക്ക് ഒരു നല്ല ഇടയനെപ്പോലെ ഇറങ്ങിച്ചെന്നു ആയിരക്കണക്കിനാളുകള്‍ക്ക്   അദ്ദേഹം ജ്ഞാനസ്നാനം നല്കിയിട്ടുണ്ട്. ദരിദ്രര്‍ക്കിടയിലെ അന്ധവിശ്വാസങ്ങള്‍ നീക്കുന്നതിനും സാമൂഹിക നവോത്ഥാനത്തിനുമായി പരിശ്രമിച്ചു. 1973 ഒക്ടോബര്‍ 16-നു ദിവംഗതനായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org