റോമാക്കാരനാണെങ്കിലും വി. ക്ലെമന്റ് യഹൂദനാണെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വി. പത്രോസ് പൗലോസ് ശ്ലീഹന്മാരില്‍ ഒരാളാണ് അദ്ദേഹത്തെ മാനസാന്തരപ്പെടുത്തിയത്. അമൂല്യമായ ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. 'വൈദികരോടുള്ള കീഴ്വഴക്കത്തിനു ദൈവം നമുക്ക് പ്രതിസമ്മാനം നല്‍കുമെന്നും അതില്‍ നിങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ത്ഥമാണെന്നും അദ്ദേഹം എഴുതി.