Latest News
|^| Home -> Today's Saint -> വിശുദ്ധ ലോറന്‍സ് (+258) : (ആഗസ്റ്റ് 10)

വിശുദ്ധ ലോറന്‍സ് (+258) : (ആഗസ്റ്റ് 10)

Sathyadeepam

മാര്‍പാപ്പയുടെ ആര്‍ച്ച് ഡീക്കന്‍ എന്നാണ് ലോറന്‍സ് അറിയപ്പെട്ടിരുന്നത്. വലേരിയന്‍ ചക്രവര്‍ത്തിയുടെ വിളംബരമനുസരിച്ച് സിക്സ്റ്റസ് മാര്‍പാപ്പ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍, സഭയുടെ സ്വത്തെല്ലാം ദരിദ്രര്‍ക്കു ദാനം ചെയ്യാന്‍ അദ്ദേഹം ലോറന്‍സിനോട് ആവശ്യപ്പെട്ടു. ലോറന്‍സ് സന്തുഷ്ടനായി തന്റെ കൈവശമുണ്ടായിരുന്ന സ്വത്തെല്ലാം ദരിദ്രര്‍ക്കും വിധവകള്‍ക്കുമായി ഭാഗിച്ചുകൊടുത്തു. റോമന്‍ പ്രീഫക്ട് സ്വര്‍ണത്തിനായി ലോറന്‍സിനെ സമീപിച്ചപ്പോള്‍ ലോറന്‍സ് സമൂഹത്തിലെ വിധവകളെയും ദരിദ്രരെയും കാണിച്ചു കൊടുത്തു. ക്ഷുഭിതനായ പ്രീഫെക്ട് ലോറന്‍സിനെ ഇരുമ്പുപലകയില്‍ കിടത്തി പലകയുടെ അടിയില്‍ തീയിട്ടു.