വി. ലൂയി, സെലി മാര്‍ട്ടിന്‍ ദമ്പതിമാര്‍

വി. ലൂയി, സെലി മാര്‍ട്ടിന്‍ ദമ്പതിമാര്‍

വേദപാരംഗതയായ വി. കൊച്ചുത്രേസ്യായുടെ മാതാപിതാക്കളാണ് വി. ലൂയി മാര്‍ട്ടിനും വി. സെലി ഗ്വെരിന്‍ മാര്‍ട്ടിനും. മാതൃകാദമ്പതിമാരായ ഇവര്‍ ജന്മമേകിയ 9 മക്കളില്‍ 5 പെണ്‍മക്കളാണ് ജീവിച്ചിരുന്നത്. വി. കൊച്ചുത്രേസ്യായുള്‍പ്പെടെ അഞ്ചു പേരും സന്യാസിനിമാരായി. സഭയുടെ ചരിത്രത്തില്‍ ഒരുമിച്ചു വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ ദമ്പതിമാരാണ് ഇവര്‍. 2015 ഒക്ടോബര്‍ 18-നു ഫ്രാന്‍സസ് മാര്‍പാപ്പയാണ് ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org