ജെറുസലേമിലെ വി. ആഞ്ചെലൂസ് (1145-1220) രക്തസാക്ഷി

ജെറുസലേമിലെ വി. ആഞ്ചെലൂസ് (1145-1220) രക്തസാക്ഷി

ക്രിസ്തുമതത്തിലേയ്ക്ക് മാനസാന്തരപ്പെട്ട യഹൂദ മാതാപിതാക്കന്മാരില്‍ നിന്ന് വിശുദ്ധനഗരമായ ജെറുസലേമില്‍ ആഞ്ചെലൂസ് ഭൂജാതനായി.  എകാന്തതയോട് ബാലനായ ആഞ്ചെലൂസ് വലിയ താത്പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. സിസിലിയില്‍ പോയി  സുവിശേഷപ്രസംഗം  നടത്തവേ സ്നാപകയോഹന്നാനെപ്പോലെ അദ്ദേഹവും ഒരു ദുര്‍മ്മാര്‍ഗിയെ ശാസിച്ചു.  കുപിതനായ പാപി ഫ്രയര്‍ ആഞ്ചെലൂസിനെ  വധിച്ച് അദ്ദേഹത്തിന് രക്തസാക്ഷിത്വ മകുടം നേടിക്കൊടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org