ഇംഗ്ലണ്ടിലെ രക്തസാക്ഷികളില്‍ പ്രസിദ്ധന്‍. പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍ ജനിക്കുകയും കേംബ്രിഡ്ജില്‍ ഉന്നതവിദ്യാഭ്യാസം നേടുകയും ചെയ്തു. കത്തോലിക്കാ സഭയില്‍ അംഗമാകുകയും ഫ്രാന്‍സിസ്കന്‍ സന്ന്യാസിയാകുകയും ചെയ്തു. വൈദികരെ വധിക്കുന്നുണ്ടെന്നറിഞ്ഞിട്ടും ലണ്ടനിലേയ്ക്കു പോകുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. മരണശേഷം അദ്ദേഹത്തിന്റെ പിതാവും മാനസാന്തരപ്പെട്ടു കത്തോലിക്കനായി.