|^| Home -> Today's Saint -> വി. ജോണ്‍ നെപ്പോമുസെന്‍ (1330 -1383)

വി. ജോണ്‍ നെപ്പോമുസെന്‍ (1330 -1383)

Sathyadeepam

കുമ്പസാര രഹസ്യം കാത്തു സൂക്ഷിക്കാന്‍വേണ്ടി  ജീവന്‍ ത്യജിച്ച ജോണ്‍ നെപ്പോമുസെന്‍ ബൊഹീമയില്‍ നെപ്പോമുക്കില്‍ ഭൂജാതനായി. രാജ്ഞിയുടെ കുമ്പസാരക്കാരനായിരുന്ന ഫാദര്‍ ജോണില്‍ അവരുടെ കുമ്പസാരത്തിന്‍റെ സംക്ഷേപം പിടിച്ചെടുക്കാന്‍ രാജാവു ശ്രമിച്ചു. ഇതിനു തയ്യാറാകാതിരുന്ന ഫാദര്‍ ജോണിനെ കൈകാലുകള്‍ ബന്ധിച്ച്  മുള്‍ഡ നദിയില്‍ 1383 മേയ് 16-ാം തീയതി  ആരാച്ചാരന്മാര്‍ അദ്ദേഹത്തെ വലിച്ചെറിഞ്ഞു.