Latest News
|^| Home -> Today's Saint -> വി. റോക്ക്

വി. റോക്ക്

Sathyadeepam

1315-ല്‍ പ്ലേഗ് രോഗബാധിതരുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ഇറങ്ങി തിരിച്ചു. സേവനത്തിനിടെ ഈ രോഗം ബാധിച്ച് അദ്ദേഹത്തിന് എല്ലാവരാലും വെറുക്കപ്പെട്ടു കാട്ടില്‍ വസിക്കേണ്ടതായിട്ടു വന്നു. രോഗവിമുക്തനായ അദ്ദേഹത്തെ സ്വന്തം വീട്ടുകാര്‍പോലും തിരിച്ചറിഞ്ഞില്ല. യുദ്ധകാലമായിരുന്നതിനാല്‍ ചാരനെന്നു മുദ്രകുത്തപ്പെട്ടു ജയിലില്‍ അടയ്ക്കപ്പെട്ടു. 1327-ല്‍ അദ്ദേഹം ജയിലില്‍ കിടന്നുതന്നെ മരിച്ചു.