വി. തോമസ് വില്ലനോവ

വി. തോമസ് വില്ലനോവ

സ്പെയിനില്‍ കാസ്റ്റീലില്‍ ജനിച്ച തോമസിന്‍റെ വിദ്യാഭ്യാസം വില്ലനോവയില്‍ നടത്തിയതു കൊണ്ട് വില്ലനോവ എന്ന ഉപനാമധേയം ഉണ്ടായി. മാതാപിതാക്കള്‍ നല്കിയ ജീവിത മാതൃകയനുസരിച്ച് അനേകം ദരിദ്രരെ സഹായിച്ചിരുന്ന വ്യക്തിയായിരുന്നു വി. തോമസ് വില്ലനോവ.  ഇദ്ദേഹത്തിന്‍റെ ജീവിതം ഉപവി പ്രവൃത്തികളുടെ നീണ്ട ശൃംഖലയായിരുന്നു. 'അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു'വെന്നു പറഞ്ഞുകൊണ്ടാണ് വില്ലനോവ നിര്യാതനായത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org