പരി. അമ്മയുടെ മാതാപിതാക്കന്മാരാണ് അന്നായും ജൊവാക്കീമും. ഇവരുടെ വാര്‍ദ്ധക്യത്തിലാണു മറിയം ജനിച്ചത്. പക്ഷേ അധികം താമസിക്കാതെ അവളെ ദേവാലയത്തില്‍ കാഴ്ചവച്ചു. കുടുംബജീവിതത്തെ വിശുദ്ധീകരിക്കാന്‍ ദൈവമാതാവിന്റെ മാതാപിതാക്കന്മാരോടു മാദ്ധ്യസ്ഥ്യം നമുക്ക് അപേക്ഷിക്കാം.