ടൂറിസം മനുഷ്യാന്തസ്സിനെ വളര്‍ത്തണം : വത്തിക്കാന്‍

ടൂറിസം ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതും മനുഷ്യാന്തസ്സിനെ വളര്‍ത്തുന്നതുമായിരിക്കണമെന്ന് വത്തിക്കാനിലെ സമഗ്രമനുഷ്യവികസനകാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ പീറ്റര്‍ ടര്‍ക്സണ്‍ പ്രസ്താവിച്ചു. ലോക ടൂറി സം ദിനാഘോഷത്തിനൊരുക്കമായി പുറപ്പെടുവിച്ച സന്ദേശത്തിലാണ് കാര്‍ഡിനലിന്‍റെ പ്രസ്താവന. സെപ്റ്റംബര്‍ 27-നാണ് ലോക ടൂറിസം ദിനാഘോഷം. "ടൂറിസവും ഡിജിറ്റല്‍ രൂപാന്തരവും" എന്ന പ്രമേയവുമായിട്ടാണ് ഈ വര്‍ഷത്തെ ടൂറിസം ദിനാഘോഷം. നമ്മുടെ കാലഘട്ടത്തേയും പെരുമാറ്റങ്ങളേയും ഡിജിറ്റല്‍ സാങ്കേതികവിദ്യ പരിവര്‍ത്തിപ്പിച്ചിട്ടുള്ളതായി കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി.

ടൂറിസം ഉത്പന്നങ്ങളെയും സേവനങ്ങളേയും മെച്ചപ്പെടുത്താന്‍ മാത്രമല്ല സാങ്കേതികവിദ്യാ പുരോഗതി ഉപയോഗപ്പെടുത്തേണ്ടതെന്നും ടൂറിസത്തെ സുസ്ഥിരവും ഉത്തരവാദിത്വപൂര്‍ണവുമാക്കാനും കൂടി ഇതുപയോഗിക്കേണ്ടതുണ്ടെന്നും കാര്‍ഡിനല്‍ ടര്‍ക്സണ്‍ വ്യക്തമാക്കി. ടൂറിസത്തിന്‍റെയും വിശ്രമത്തിന്‍റെയും ഒഴിവുകാലത്തിന്‍റെയും അജപാലനശുശ്രൂഷയ്ക്ക് സഭ എപ്പോഴും പ്രത്യേകമായ പരിഗണന നല്‍കിയിട്ടുണ്ട്. വിഭവസ്രോതസ്സുകള്‍ പങ്കുവയ്ക്കാനുള്ള സുപ്രധാനമായ ഒരു മാര്‍ഗമാണ് ടൂറിസം. അതോടൊപ്പം ജനങ്ങള്‍ക്കു വിദ്യാഭ്യാസം നല്‍കാനും പൊതുഭവനത്തോടുള്ള ഉത്തരവാദിത്വത്തില്‍ പങ്കുചേരാനും ടൂറിസം ഇടയാക്കുന്നു -കാര്‍ഡിനല്‍ വീശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org