എംബസി ജെറുസലേമിലേയ്ക്കു മാറ്റരുതെന്നു യു എസ് മെത്രാന്മാര്‍

അമേരിക്കയുടെ ഇസ്രായേലിലെ നയതന്ത്ര കാര്യാലയം ടെല്‍ അവീവില്‍ നിന്നു ജെറുസലേമിലേയ്ക്കു മാറ്റാനുള്ള പുതിയ പ്രസിഡന്‍റ്  ട്രംപിന്‍റെ നീക്കം ഉപേക്ഷിക്കണമെന്ന് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സംഘം ആവശ്യപ്പെട്ടു. ജെറുസലേം നഗരത്തിനു മേല്‍ ഇസ്രായേല്‍ ഉന്നയിക്കുന്ന അവകാശവാദത്തിനു പിന്തുണ നല്‍കുന്ന നീക്കമാകുമിത് എന്നതിനാലാണ് കത്തോലിക്കാസഭ ഇതിനെ എതിര്‍ക്കുന്നത്. ജെറുസലേമില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നതാണ് പലസ്തീനിന്‍റെ നിലപാട്. ക്രൈസ്തവസമൂഹവും ജറുസലേമില്‍ നിരവധി തീര്‍ത്ഥകേന്ദ്രങ്ങള്‍ പരിപാലിച്ചു പോരുന്നുണ്ട്. ജറുസലേം സംബന്ധിച്ച് ഏതൊരു തീരുമാനവും ബന്ധപ്പെട്ട എല്ലാവരുടെയും പൊതുസമ്മതത്തോടെ രൂപീകരിക്കേണ്ടതാണെന്നു സഭ കരുതുന്നു. ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് സഭ മുന്നോട്ടു വയ്ക്കുന്നതെന്നും ഇസ്രായേലിന്‍റെ അവകാശവാദങ്ങള്‍ ഏകക്ഷീയമായി അംഗീകരിക്കുന്നത് പ്രശ്നം സങ്കീര്‍ണമാക്കാനേ സഹായിക്കൂ എന്നും അമേരിക്കന്‍ മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിക്ക് അവര്‍ കത്തു നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org