വരള്‍ച്ച ബാധിത മേഖലയില്‍ വൃക്ഷങ്ങള്‍ നടാന്‍ മെത്രാനും

മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ ജലദൗര്‍ലഭ്യം മൂലം കഷ്ടപ്പെടുന്ന ജനങ്ങളോടു ചേര്‍ന്ന് വൃക്ഷങ്ങള്‍ വച്ചു പിടിപ്പിച്ചു വരള്‍ച്ചയെ നേരിടാനുള്ള പരിശ്രമങ്ങളില്‍ തദ്ദേശീയ മെത്രാനും പങ്കാളിയായി. ജാബുവ ബിഷപ് ബേസില്‍ ബുര്‍ജയാണ് ഏതാനും വൈദികര്‍ക്കും വിശ്വാസികള്‍ക്കുമൊപ്പം ഹാതിപ്പവ മേഖലയില്‍ കുഴികളെടുത്തു വൃക്ഷത്തൈകള്‍ നട്ടത്. ജാബുവ ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെ ആഹ്വാനമാണ് ബിഷപ്പിനെയും കൂട്ടരെയും ഈ കര്‍മ്മത്തിനു പ്രേരിപ്പിച്ചത്. ജലക്ഷാമം പരിഹരിക്കാന്‍ മതനേതാക്കള്‍ തങ്ങളുടെ സമുദായാംഗങ്ങളെ ബോധവത്കരിക്കണമെന്ന് പൊലീസ് മേധാവി മഹേഷ് ചന്ദ്ര ജെയിന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞവര്‍ഷം മധ്യപ്രദേശില്‍ മഴ ദൗര്‍ലഭ്യത്താല്‍ കനത്ത വരള്‍ച്ചയാണ് അനുഭവപ്പെട്ടത്. വേനല്‍ക്കാലത്ത് തന്‍റെ രൂപതയിലെ ജനങ്ങള്‍ കിലോമീറ്ററുകളോളം നടന്ന് വെള്ളം സംഭരിക്കുന്നവരാണെന്നും കുടിക്കുന്നതിനും കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും വേണ്ട ജലം കിട്ടാന്‍ ഏറെ പ്രയാസപ്പെടുന്നുണ്ടെന്നും ബിഷപ് ബുര്‍ജ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org