ഇറാഖിലെ പള്ളികളുടെ പുനഃനിര്‍മ്മാണത്തിനു യുഎഇ സഹായം

ഇറാഖിലെ പള്ളികളുടെ പുനഃനിര്‍മ്മാണത്തിനു യുഎഇ സഹായം
Published on

ഇറാഖിലെ മോസുളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നശിപ്പിച്ച രണ്ടു കത്തോലിക്കാ ദേവാലയങ്ങളുടെ പുനഃനിര്‍മ്മാണത്തിനു യുനെസ്കോയുമായി മുസ്ലീം രാജ്യമായ യുഎഇ കൈകോര്‍ക്കുന്നു. അന്ധകാരത്തിന്‍റെ കാലത്ത് പ്രകാശത്തിന്‍റെ സന്ദേശം പരത്തുന്ന ഒന്നാണ് ക്രിസ്ത്യന്‍ ദേവാലയ പുനഃനിര്‍മ്മാണത്തിനു യുനെസ്കോയുമായി ഒപ്പു വച്ച പങ്കാളിത്ത ഉടമ്പടിയെന്നു യുഎഇ സാംസ്കാരിക വകുപ്പ് മന്ത്രി നൗറ അല്‍കാബി പ്രസ്താവിച്ചു. യുഎഇയുടെ സഹിഷ്ണുതാ വര്‍ഷാചരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഏപ്രിലില്‍ 5 കോടി ഡോളര്‍ ചിലവഴിച്ചുകൊണ്ടുള്ള പദ്ധതിക്കു ഇറാഖില്‍ തുടക്കമിട്ടിരുന്നു. മോസുളിലെ ചരിത്രപ്രധാനമായ മന്ദിരങ്ങള്‍ പുനഃനിര്‍മ്മിക്കുന്നതായിരുന്നു പദ്ധതി. 2014-ലെ അധിനിവേശത്തിനു ശേഷം മോസുളിലെ ചരിത്രപ്രധാനമായ 28 വന്‍മന്ദിരങ്ങളെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു കളഞ്ഞിരുന്നു. അവയുടെ പുനഃനിര്‍മ്മാണത്തിനാണ് യുഎഇ ഇപ്പോള്‍ യുനെസ്കോയുമായി സഹകരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org