യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്‍റ് അഷ്ടദിന ഐക്യപ്രാര്‍ത്ഥന നടത്തി

യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്‍റ് അഷ്ടദിന ഐക്യപ്രാര്‍ത്ഥന നടത്തി

തിരുവനന്തപുരം: യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ് മെന്‍റിന്‍റെ അഷ്ടദിന ഐക്യ പ്രാര്‍ത്ഥന പാറ്റൂര്‍ സെന്‍റ് ഇഗ്നേഷ്യസ് ക്നാനായ ദേവാലയത്തില്‍ നടത്തി. ഇന്നത്തെ വിശ്വാസി സമൂഹം കുരിശിന്‍റെ ആത്മീയതയെ മറക്കുന്നുവെന്നും അത്ഭുതങ്ങളുടെയും സൗഭാഗ്യങ്ങളുടെയും ആത്മീയതയില്‍ കണ്ണുനട്ടിരിക്കുന്നുവെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അഭിപ്രായപ്പെട്ടു. സഭകളുടെ കൂട്ടായ പ്രവര്‍ത്തനം ഇന്ന് സമൂഹത്തില്‍ ഏറെ ആവശ്യമായിരിക്കുന്നുവെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

പാറ്റൂര്‍ സെന്‍റ് ഇഗ്നേഷ്യസ് ക്നാനായ ദേവാലയ വികാരി ഫാ. ജിബിന്‍ കുര്യന്‍ ആദ്ധ്യക്ഷ്യം വഹിച്ചു. പാറ്റൂര്‍ സെന്‍റ് തോമസ് മാര്‍ത്തോമ്മാ ദേവാലയ വികാരി റവ. എം.ഒ. ഉമ്മന്‍ വചനസന്ദേശം നല്‍കി. വി. എസ്എസ്സി മുന്‍ ഡെപ്യൂ ട്ടി ഡയറക്ടര്‍ ഷെവ. ഡോ. കോശി എം. ജോര്‍ജ്, യുസിഎം ആത്മീയ ഉപദേഷ്ടാ വ് ഫാ. ജോ അരീക്കല്‍, റവ. എസ്. ഗ്ലാഡ്സ്റ്റണ്‍ കഴക്കൂട്ടം, സാല്‍വേഷന്‍ ആര്‍മി കേണല്‍ പി.എം. ജോസഫ്, യു.സി.എം. പ്രസിഡന്‍റ് പ്രഫ. തോമസ് ഫിലിപ്പ്, സെക്രട്ടറി അഡ്വ. പി.ജെ. കോശി, പ്രോഗ്രാം ചെയര്‍മാന്‍ എയ്ഞ്ചല്‍ മൂസ്, കണ്‍വീനര്‍ കെ.ടി. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. പി.പി. വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ യുസിഎം ക്വയര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org