Latest News
|^| Home -> National -> ഉദയംപേരൂര്‍ സൂനഹദോസ്: എല്‍ ആര്‍ സി സെമിനാര്‍ മൗണ്ട് സെന്‍റ് തോമസില്‍

ഉദയംപേരൂര്‍ സൂനഹദോസ്: എല്‍ ആര്‍ സി സെമിനാര്‍ മൗണ്ട് സെന്‍റ് തോമസില്‍

Sathyadeepam

സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ (എല്‍ആര്‍സി) നേതൃത്വത്തില്‍ 53-ാമതു ഗവേഷണ സെമിനാര്‍ മാര്‍ച്ച് ഏഴു മുതല്‍ ഒമ്പതു വരെ നടക്കും. ഉദയംപേരൂര്‍ സൂനഹദോസ് സഭയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ എന്ന വിഷയത്തില്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലാണു സെമിനാര്‍. ഏഴിനു വൈകുന്നേരം നാലിന് എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അലക്സാണ്ടര്‍ ജേക്കബ് ആമുഖപ്രഭാഷണം നടത്തും. ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപനസന്ദേശം നല്‍കും.
പ്രഫ. കെ. എസ്. മാത്യു, പ്രഫ. ഷെവലിയാര്‍ ഏബ്രഹാം അറയ്ക്കല്‍, റവ. ഡോ. പയസ് മലേക്കണ്ടത്തില്‍, പ്രഫ. ടി.ബി. വിജയകുമാര്‍, റവ. ഡോ. ഫ്രാന്‍സീസ് തോണിപ്പാറ, റവ. ഡോ. ജയിംസ് പുലിയുറുമ്പില്‍, ഡോ. ആന്‍റോ ഫ്ളോറന്‍സ്, ഡോ. ജോര്‍ജ് അല ക്സ്, റവ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി, ഡോ. ജെനി പീറ്റര്‍, ഭാമാ സന്തോഷ്, ഷിമി പോള്‍ ബേബി, റവ. ഡോ. എമ്മാനുവേല്‍ ആട്ടേല്‍, ഡോ. കെ.എസ്. ഗ്രേസി, റവ. ഡോ. ജെയിംസ് മംഗലം, റവ. ഡോ. ജിഫി മേക്കാട്ടുകുളം, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. കുര്യാക്കോസ് വെട്ടുവഴി, സിസ്റ്റര്‍ അല്‍ഫോന്‍സ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉദയംപേരൂര്‍ സൂനഹദോസിന്‍റെ തീരുമാനങ്ങള്‍ സമൂഹത്തിനും സഭയ്ക്കും നല്‍കിയ സംഭാവനകളും പ്രത്യാഘാതങ്ങളും സെമിനാറില്‍ പഠനവിധേയമാക്കുമെന്ന് എല്‍ആര്‍സി എക്സിക്യൂട്ടിവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ അറിയിച്ചു.


ഡോ. സിസ്റ്റര്‍ മേരി ആന്‍ ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയല്‍ വനിതാ ഫോറം ഡയറക്ടര്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വനിതാ ഫോറം ഡയറക്ടറായി ഡോ. സിസ്റ്റര്‍ ആന്‍ സിഎംസിയെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ 160 കുര്‍ബാന സെന്‍ററുകളിലും വിമന്‍സ് ഫോറത്തിന്‍റെ യൂണിറ്റുകള്‍ സ്ഥാപിച്ച് രൂപതയിലെ പതിനായിരത്തോളം വരുന്ന സ്ത്രീകളെ സംഘടിപ്പിച്ചു ശക്തീകരിക്കുകയാണ് വിമന്‍സ് ഫോറം ഡയറക്ടറുടെ ദൗത്യം. യൂണിറ്റു ഭാരവാഹികളില്‍ നിന്ന് രൂപതയിലെ എട്ടു റീജിയണുകളിലേക്കും ഭാരവാഹികളെ കണ്ടെത്തും. അവരില്‍ നിന്ന് രൂപതാ ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്ന് പുതിയ ഡയറക്ടര്‍ പറഞ്ഞു. പാലാ രൂപതാംഗമായ ഡോ. സിസ്റ്റര്‍ മേരി ആന്‍ 1996-ല്‍ ബിഎഡ് പഠനശേഷമാണ് സിഎംസി സഭയില്‍ ചേര്‍ന്നത്. 2000-ല്‍ പ്രഥമവ്രത വാഗ്ദാനം നടത്തി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിസിക്സില്‍ എംഫില്‍ കരസ്ഥമാക്കി. 2002 മുതല്‍ 2009 വരെ പാലാ സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ അധ്യാപികയായി സേവനം ചെയ്തു. ബല്‍ജി യം ലുവെയിന്‍ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ ശേഷം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ -മലബാര്‍ രൂപതയില്‍ സേവനം ചെയ്തുവരികയാണ്.

Leave a Comment

*
*