ഉക്രെയിനില്‍ റഷ്യ നടത്തുന്നത് നിശബ്ദയുദ്ധം -ഉക്രേനിയന്‍ മേജര്‍ ആര്‍ച്ചുബിഷപ്

ഉക്രെയിനില്‍ റഷ്യ നടത്തുന്നത് നിശബ്ദയുദ്ധം -ഉക്രേനിയന്‍ മേജര്‍ ആര്‍ച്ചുബിഷപ്

ഉക്രെയിനില്‍ റഷ്യ ഒരു നിശബ്ദയുദ്ധം തന്നെയാണു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉക്രേനിയന്‍ ഗ്രീക് കത്തോലിക്കാസഭയുടെ തലവനായ മേജര്‍ ആര്‍ച്ചുബിഷപ് സ്യാത്തോസ്ലാവ് ഷെവ്ചുക് പ്രസ്താവിച്ചു. അമേരിക്കയുടെ വത്തിക്കാന്‍ എംബസിയില്‍ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട യോഗത്തില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്.

ഉക്രെയിനില്‍ റഷ്യ നടത്തിയ അധിനിവേശത്തെ അമേരിക്കയുടെ വത്തിക്കാന്‍ സ്ഥാനപതി ശക്തമായി അപലപിച്ചു. മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ലംഘിക്കുന്നതില്‍ റഷ്യ ഇന്നു മുന്നിട്ടു നില്‍ക്കുകയാണ്. മതന്യൂനപക്ഷങ്ങള്‍ക്കും വിദേശ മിഷണറിമാര്‍ക്കുമെതിരായ പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിന്‍റെ ലക്ഷണങ്ങളൊന്നും കാണാനില്ല. അതിര്‍ത്തികള്‍ കടന്നും ഈ മതമര്‍ദ്ദനം നടത്താന്‍ റഷ്യ തയ്യാറാകുന്നു എന്നതാണ് ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം – സ്ഥാനപതി വിശദീകരിച്ചു.

ഉക്രെയിനിലെ ജനങ്ങള്‍ നേരിടുന്ന സഹനം ലോകത്തെ ഉന്നതനേതാക്കളെ അറിയിക്കുക എന്നതാണ് താന്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യമെന്ന് ഏറ്റവും വലിയ പൗരസ്ത്യ കത്തോലിക്കാസഭയായ ഉക്രേനിയന്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് പറഞ്ഞു. ഉക്രെയിനിലെ ആയിരകണക്കിനു കുഞ്ഞുങ്ങളാണ് യുദ്ധസാഹചര്യം മൂലം വെടിക്കോപ്പുകളുടെയും ബോംബാക്രമണങ്ങളുടെയും ജലമലിനീകരണത്തിന്‍റെയും അപകടഭീഷണിയില്‍ കഴിയേണ്ടി വരുന്നതെന്ന് ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org