അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ വേതന – ഫീസ് ഘടനകള്‍ പഠിക്കാന്‍ കമ്മിറ്റി

അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ വേതന – ഫീസ് ഘടനകള്‍ പഠിക്കാന്‍ കമ്മിറ്റി

കേരളത്തിലെ കത്തോലിക്ക അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ സേവന വേതന ഫീസ് ഘടനകളെക്കുറിച്ച് പഠിക്കുവാനായി കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷന്‍ കമ്മിറ്റിയെ നിയോഗിച്ചു. വിദ്യാഭ്യാസമേഖലയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കിക്കൊണ്ടിരിക്കുന്ന സ്കൂളുകളുടെ പ്രവര്‍ത്തനങ്ങളെ കാലഘട്ടത്തിന്‍റെ സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച് ഏകോപിപ്പിക്കും. എല്ലാ സ്കൂളുകളുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനായി കാത്തലിക് അണ്‍ എയ്ഡഡ് സ്കൂള്‍ മാനേജേഴ്സിന്‍റെ കണ്‍സോര്‍ഷ്യം രൂപീകരിക്കും. അംഗീകൃത വിദ്യാഭ്യാസ മേഖലയില്‍ വിവിധ പ്രതിസന്ധികളും പ്രശ്നങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂട്ടായ ആലോചനയോടും കൂട്ടായ്മയോടും കൂടി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു.

സംതൃപ്തമായ ഒരു അന്തരീക്ഷം സ്കൂള്‍ പ്രവര്‍ത്തനത്തിന്‍റെ എല്ലാ മേഖലയിലും നിലനിര്‍ത്തുവാനുള്ള സാഹചര്യം ഉണ്ടാകേണ്ടതുണ്ടെന്ന് സമ്മേളനത്തില്‍ പ്രസംഗിച്ച കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സാമുവേല്‍ മാര്‍ ഐറേനിയോസ് അനുസ്മരിപ്പിച്ചു. കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org