ഏകീകൃത സിവില്‍ കോഡ് അനിവാര്യമല്ലെന്ന് ലോ കമ്മീഷന്‍

ഏകീകൃത സിവില്‍ കോഡ് അനിവാര്യമല്ലെന്ന് ലോ കമ്മീഷന്‍

ഏകീകൃത സിവില്‍ കോഡ് ഇപ്പോള്‍ ആവശ്യമോ അഭികാമ്യമോ അല്ലെന്ന് ലോ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരേ വ്യക്തിനിയമവും പിന്തുടര്‍ച്ചാ രീതികളും ഏര്‍പ്പെടുത്തുന്നതാണ് ഏകീകൃത സിവില്‍ കോഡ്. എന്നാല്‍ ഈ ആശയം ഇപ്പോള്‍ അനിവാര്യമല്ലെന്നു വ്യക്തമാക്കിയാണ് സുപ്രീം കോടതി മുന്‍ ജഡ്ജി ബി.എസ്. ചൗഹാന്‍ അധ്യക്ഷനായ ലോ കമ്മീഷന്‍ തള്ളിക്കളഞ്ഞിരിക്കുന്നത്.

ഏകീകൃത സിവില്‍ കോഡിനു വേണ്ടി ബിജെപിയും പോഷകസംഘടനകളും ശക്തമായി വാദിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് കമ്മീഷന്‍റെ ഈ നിഗമനം. മത ന്യൂനപക്ഷങ്ങള്‍ പലതും ഏകീകൃത സിവില്‍ കോഡ് എന്ന ആശയത്തോട് എതിര്‍പ്പു പ്രകടിപ്പിക്കുകയായിരുന്നു. തങ്ങളുടെ സാംസ്കാരികവും മതപരവുമായ തനിമ അതു നഷ്ടപ്പെടുത്തുമെന്ന ആശങ്കയാണ് അവര്‍ പ്രകടിപ്പിച്ചത്. 2016 ജൂണിലാണ് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ആശയവ്യക്തത വരുത്താനും ആഴത്തില്‍ വിഷയം അപഗ്രഥിക്കാനും നിയമമന്ത്രാലയം ലോ കമ്മീഷനോട് ആവശ്യപ്പെട്ടത്. ആ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇതു സംബന്ധിച്ച അഭിപ്രായങ്ങളും ആക്ഷേപങ്ങളും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വിവിധ മതവിഭാഗങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കമ്മീഷന്‍ സ്വീകരിക്കുകയുണ്ടായി. ഏകീകൃത രാജ്യം എന്നാല്‍ എല്ലാ രീതികളും ഒരുപോലെ എന്നല്ല അര്‍ത്ഥമാക്കേണ്ടതെന്നും സാംസ്കാരിക വൈവിധ്യം ദേശീയ ഐക്യത്തിനു വേണ്ടി ഉപേക്ഷിക്കണമെന്നും പറയുമ്പോള്‍ അതു രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമാകുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org