ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യന്‍ സിമിത്തേരി തകര്‍ത്തു

Published on

ഉത്തര്‍പ്രദേശിലെ രാജ്പൂര്‍ അലഹബാദിലെ ക്രിസ്ത്യന്‍ സിമിത്തേരിയില്‍ അതിക്രമിച്ചു കടന്നവര്‍ ശവകുടീരങ്ങള്‍ തകര്‍ത്തു. കുരിശുകള്‍ വലിച്ചെറിയുകയും പത്തോളം ശവക്കല്ലറകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ക്രിസ്ത്യന്‍ സിമിത്തേരിക്കു നേരെയു ള്ള അതിക്രമം തങ്ങളുടെ മതവികാരങ്ങളെ ആഴത്തില്‍ മുറിപ്പെടുത്തിയതായും പൂര്‍വികരോടുള്ള അനാദരവ് വേദനിപ്പിക്കുന്നതായും ക്രൈസ്തവ വിശ്വാസികള്‍ പറഞ്ഞു.
മതന്യൂനപക്ഷമായ ക്രൈസ്തവരില്‍ ഭയാശങ്കകള്‍ സൃഷ്ടിക്കാനും അരക്ഷിതബോധം വളര്‍ത്താനുമുള്ള ഹിന്ദുമത വര്‍ഗീയവാദികളുടെ ആസൂത്രിത ശ്രമമാണ് ഇത്തരം അതിക്രമങ്ങള്‍ക്കു പിന്നിലെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചു. സിമിത്തേരി ആക്രമിക്കപ്പെട്ട ദിവസം തന്നെ പ്രാദേശിക ദളിത് വിഭാഗങ്ങളെ ക്രി സ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നതായി ഹിന്ദു യുവ വാഹിനിയുടെ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
ഉത്തര്‍ പ്രദേശില്‍ അടുത്തിടെ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയിരുന്നു. ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനത്ത് ഹിന്ദു വര്‍ഗീയവാദികള്‍ മതന്യൂനപക്ഷങ്ങള്‍ക്കു നേരെ നിരന്തരം ഭീഷ ണിയുയര്‍ത്തുന്ന സ്ഥിതിയുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org