ഉപവാസ സമരം ഉദ്ഘാടനം ചെയ്തു

പഴുവില്‍: യെമനില്‍ തട്ടികൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി ഫൊറോന കത്തോലിക്ക കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ തൃപ്രയാര്‍ സെന്‍റ് ജൂഡ് ദേവാലയത്തില്‍ നടത്തിയ ഏകദിന ഉപവാസ സമരം അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്‍റ്  ജോണ്‍സണ്‍ കൂടലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫൊറോന വികാരി ഫാ തോമസ് ചൂണ്ടല്‍ മുഖ്യ പ്രഭാഷണം നടത്തി. ഫൊറോന ഭാരവാഹികളായ ആന്‍റോ തൊറയന്‍, ആന്‍റണി എ.എ, ജോര്‍ജ് ആന്‍റോ, സീറോ മലബാര്‍ സഭ പിആര്‍ഒ പി.ഐ. ലാസര്‍ മാസ്റ്റര്‍, അഖിലേന്ത്യ കത്തോലിക്ക കോണ്‍ഗ്രസ് സെക്രട്ടറി തൊമ്മി പിടിയത്ത്, ഫാ. ആന്‍റോ പാണേങ്ങാടന്‍, ഫാ പ്രിന്‍സ് പൂവ്വത്തിങ്കല്‍, സിജോ പുലിക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൊറോന ഭാരവാഹികളായ ജോണ്‍സണ്‍ കൂടലി, ആന്‍റോ തൊറയന്‍, ആന്‍റണി എ.എന്‍, പി.ബി. പിയൂസ്, സിജോ പുലിക്കോട്ടില്‍ എന്നിവര്‍ക്ക് നാരങ്ങാവെള്ളം നല്‍കി സമാപന സമ്മേളനം കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജിയോ കടവി ഉദ്ഘാടനം ചെയ്തു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന, ജോ. സെക്രട്ടറി ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്‍റ് പ്രൊഫ. കെ. എം. ഫ്രാന്‍സിസ്, അഡ്വ. ബിജു കുണ്ടുകുളം അതിരൂപത കെസിവൈഎം ജനറല്‍ സെക്രട്ടറി ജിയോ ജോണ്‍, അതിരൂപത സിഎല്‍സി, ജീസസ് യൂത്ത് പ്രസിഡന്‍റുമാരായ ബിജില്‍ ജോസഫ്, ഡെന്നി ഡേവീസ്, ഫാ. തോമസ് വടക്കേത്തല, ലിജോ ജോര്‍ജ്, നാട്ടിക ഗ്രാമപഞ്ചാ യത്ത് പ്രസിഡന്‍റ് പി. വിനു, ഉമ്മന്‍ പഴുവില്‍, ലീലാവതി ടീച്ചര്‍, സിസ്റ്റര്‍ ധന്യ, സിസ്റ്റര്‍ ടീന മരിയ, ലിസി ടീ ച്ചര്‍, സിസ്റ്റര്‍ പ്രിയ, റോബിന്‍, ഫാ. ജിമ്മി എടക്കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org