യു എസിലെ പൗരസ്ത്യ മെത്രാന്മാര്‍ സംയുക്ത ദിവ്യബലി അര്‍പ്പിച്ചു

യു എസിലെ പൗരസ്ത്യ മെത്രാന്മാര്‍ സംയുക്ത ദിവ്യബലി അര്‍പ്പിച്ചു
Published on

അമേരിക്കയിലെ വിവിധ പൗരസ്ത്യ കത്തോലിക്കാ രൂപതകളുടെ മെത്രാന്മാര്‍ റോമിലെ വി. പത്രോസിന്‍റെ കബറിടത്തില്‍ ഒന്നിച്ചു ദിവ്യബലി അര്‍പ്പിച്ചു. ആദ്ലിമീനാ സന്ദര്‍ശനത്തിന് റോമിലെത്തിയതായിരുന്നു മെത്രാന്മാര്‍. സീറോ മലബാറിനു പുറമെ ഉക്രേനിയന്‍, റുഥേനിയന്‍, മാരോണൈറ്റ്, മെല്‍കൈറ്റ്, സിറിയക്, അര്‍മീനിയന്‍, റുമേനിയന്‍ സഭകളുടെ മെത്രാന്മാര്‍ ഉണ്ടായിരുന്നു. അര്‍മീനിയന്‍ സഭയുടെ മെത്രാന്‍ മുഖ്യകാര്‍മ്മികനായി അര്‍പിച്ച ദിവ്യബലി അര്‍മീനിയന്‍ ആരാധനാക്രമത്തിലായിരുന്നു. അര്‍മീനിയന്‍ സഭയുടെ റോമിലെ സെമിനാരി വിദ്യാര്‍ത്ഥികള്‍ ശുശ്രൂഷികളായി. വിശ്വാസം വസ്ത്രം പോലെയല്ല, ത്വക്ക് പോലെയാണെന്നും അതു വ്യക്തിത്വത്തിന്‍റെ അവിഭാജ്യഘടകമാണെന്നും അര്‍മീനിയന്‍ ബിഷപ് മൈക്കിള്‍ എ മൗരാടിയാന്‍ സുവിശേഷപ്രസംഗത്തില്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org