ഭാരതത്തില്‍ മതന്യൂനപക്ഷങ്ങള്‍ അരക്ഷിതരെന്ന് യു എസ് റിപ്പോര്‍ട്ട്

ഗോസംരക്ഷണത്തിന്‍റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ ഭാരതത്തി ലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാണണമെന്ന് അമേരിക്കയുടെ ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടില്‍ വിമര്‍ശനം. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലര്‍സെന്നാണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. ഗോസംരക്ഷണത്തിന്‍റെ പേരുപറഞ്ഞ് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്താന്‍ ഹിന്ദു വര്‍ഗീയ ഗ്രൂപ്പുകളും അവരെ പിന്താങ്ങുന്ന വിഭാഗങ്ങളും ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍എസ് എസ്, വിശ്വഹിന്ദുപരിഷത്ത് എന്നീ ഹൈന്ദവഗ്രൂപ്പുകളുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക – ദളിത് വിഭാഗങ്ങള്‍ക്കുമെതിരെ ഇക്കൂട്ടര്‍ അതിക്രമങ്ങളും പീഡനങ്ങളും നടത്തിവരികയാണെന്നും പശുമാംസം ഭക്ഷിക്കുന്നതിന്‍റെ പേരിലും വില്‍ക്കുന്നതിന്‍റെ പേരിലും ഗോസംരക്ഷകരെന്നു പറയുന്നവര്‍ ആളുകളെ പ്രത്യേകിച്ചു മുസ്ലീങ്ങളെ കൊല്ലുകയാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org