പൂര്‍വയൂറോപ്പിലെ സഭകള്‍ക്ക് യു എസ് സഭയുടെ 50 ലക്ഷം ഡോളര്‍

Published on

പൂര്‍വയൂറോപ്പിലെയും മധ്യയൂറോപ്പിലെയും കത്തോലിക്കാസഭയുടെ വിവിധ സംരംഭങ്ങള്‍ക്ക് അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘം ഏകദേശം 50 ലക്ഷം ഡോളറിന്‍റെ സഹായം പ്രഖ്യാപിച്ചു. 22 രാജ്യങ്ങളില്‍ നിന്നുള്ള 206 പദ്ധതികള്‍ക്കാണ് ഈ സഹായം നല്‍കുക. ദേവാലയ നിര്‍മ്മാണം, സ്കോളര്‍ഷിപ്പുകള്‍, ദാരിദ്ര്യനിര്‍മ്മാര്‍ജനം, സുവിശേഷവത്കരണപരിപാടികള്‍ തുടങ്ങിയവയാണ് പദ്ധതികള്‍. പൂര്‍വയൂറോപ്യന്‍ സഭകള്‍ക്കായി അമേരിക്കന്‍ കത്തോലിക്കാസഭയിലെ പള്ളികളില്‍ വര്‍ഷത്തില്‍ ഒരു ഞായറാഴ്ച സംഭാവനകള്‍ ശേഖരിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യകാലത്ത് അടിച്ചമര്‍ത്തപ്പെട്ട പൂര്‍വയൂറോപ്യന്‍ രാജ്യങ്ങളിലെ സഭകള്‍ കമ്മ്യൂണിസത്തിന്‍റെ പതനത്തിനു ശേഷം സ്വതന്ത്രമായി. പക്ഷേ, ആഗോളസഭയുടെ സഹായം കൂ ടാതെ പുനരുജ്ജീവനം അസാദ്ധ്യമായിരുന്നു ആ സഭകള്‍ക്ക്. ഈ പശ്ചാത്തലത്തിലാണ് മുന്‍കമ്മ്യൂ ണിസ്റ്റ് രാജ്യങ്ങളിലെ സഭകളെ സഹായിക്കുന്നതിന് അമേരിക്കന്‍ സഭ പ്രത്യേക പദ്ധതികളാരംഭിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org