യു എസ് : കത്തോലിക്കാ സന്നദ്ധസംഘടനകള്‍ വളരുന്നു

പാശ്ചാത്യലോകത്ത് കത്തോലിക്കാസഭ പ്രതിസന്ധികളെ നേരിടുന്നുണ്ടെങ്കിലും സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കത്തോലിക്കാസന്നദ്ധസംഘടനകള്‍ അമേരിക്കയിലും മറ്റും അതിദ്രുതം വളരുകയാണെന്നു റിപ്പോര്‍ട്ട്. 2011 മുതല്‍ 18 വരെയുള്ള കാലയളവില്‍ അമേരിക്കയില്‍ മാത്രം പുതുതായി 41 കത്തോലിക്കാ ഫൗണ്ടേഷനുകള്‍ സ്ഥാപിക്കപ്പെട്ടു. ഫൗണ്ടേഷനുകളുടെ ആസ്തിയിലും വലിയ വര്‍ദ്ധനവാണ് അമേരിക്കയിലുണ്ടായത്. 2016 മുതലുള്ള രണ്ടു വര്‍ഷം കൊണ്ട് കത്തോലിക്കാ ഫൗണ്ടേഷനുകളുടെ ആസ്തി 460 കോടി ഡോളറില്‍ നിന്നു 950 കോടി ഡോളറായി ഉയര്‍ന്നു. 2018 ആരംഭിച്ച മദര്‍ കബ്രിനി ഹെല്‍ത്ത് ഫൗണ്ടേഷന് ഇതിനകം 320 കോടി ഡോളറിന്‍റെ നിക്ഷേപമുണ്ട്. 5 കോടിയിലധികം ഡോളര്‍ ആസ്തിയുള്ള 42 കാത്തലിക് ഫൗണ്ടേഷനുകള്‍ അമേരിക്കയിലുണ്ട്. രൂപതകളുടെ നേതൃത്വത്തിലുള്ളവയാണ് മിക്കവാറും ഫൗണ്ടേഷനുകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org