Latest News
|^| Home -> International -> മതില്‍ നിര്‍മ്മാണം അമേരിക്കയെ തടവിലാക്കും -മാര്‍പാപ്പ

മതില്‍ നിര്‍മ്മാണം അമേരിക്കയെ തടവിലാക്കും -മാര്‍പാപ്പ

Sathyadeepam

കുടിയേറ്റക്കാര്‍ക്കെതിരെ അമേരിക്കന്‍ അതിര്‍ത്തിയില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നിര്‍മ്മിക്കുന്ന മതില്‍ അമേരിക്കയെ ഒറ്റപ്പെടുത്തുകയും തടവിലാക്കുകയുമാണു ചെയ്യുകയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ട്രംപ് നിര്‍മ്മിക്കുന്ന മതില്‍ ട്രംപിനെ തന്നെ തടവിലാക്കും. അതു ലോകനിയമവും വ്യക്തിനിയമവുമാണ്. നിങ്ങള്‍ക്കും മറ്റു മനുഷ്യര്‍ക്കുമിടയില്‍ നിങ്ങളൊരു മതില്‍ പണിതാല്‍ അതു നിങ്ങളെ തന്നെ തടവിലാക്കും – മാര്‍പാപ്പ പറഞ്ഞു. സ്പാനിഷ് പത്രപ്രവര്‍ത്തകനായ ജോര്‍ദി ഇവോലെയ്ക്കു നല്‍കിയ അഭിമുഖ സംഭാഷണത്തിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. മറ്റൊരു രാജ്യത്ത് യുദ്ധം പ്രോത്സാഹിപ്പിക്കുകയും സ്വന്തം രാജ്യത്ത് സമാധാനം ആഗ്രഹിക്കുകയും ചെയ്യുന്ന സിദ്ധാന്തം ബൂമറാംഗ് പോലെ തിരിച്ചടിക്കുമെന്നും അമേരിക്കയെ പരോക്ഷമായി ഉദ്ദേശിച്ചു മാര്‍പാപ്പ പറഞ്ഞു.

Leave a Comment

*
*