വചനസര്‍ഗപ്രതിഭാപുരസ്കാരം നേടി

വചനസര്‍ഗപ്രതിഭാപുരസ്കാരം നേടി
Published on

ഇരിട്ടി: കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവിന്‍റെ ബഹുമാനാര്‍ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന വചനസര്‍ഗപ്രതിഭാപുരസ്കാരവും 25000 രൂപയുടെ ക്യാഷ് അവാര്‍ഡും ഇരിട്ടി സ്വദേശിയായ സിബിച്ചന്‍ ജോസഫിന് കെസിബിസി ബൈബിള്‍ കമ്മീഷന്‍ വൈസ് ചെയര്‍മാനും സുല്‍ത്താന്‍പെട്ട് രൂപതാധ്യക്ഷനുമായ ബിഷപ് പീറ്റര്‍ അബീര്‍ സമ്മാനിച്ചു. ബൈബിളും കലകളും എന്ന മേഖലയില്‍നിന്നാണ് ഈ വര്‍ഷത്തെ പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ദൈവവചനം കലകളിലൂടെ മനുഷ്യഹൃദയങ്ങളില്‍ എത്തിക്കുക എന്ന മഹനീയ ദൗത്യത്തില്‍ ശ്രദ്ധേയമായ സംഭാവനയാണ് സംഗീതജ്ഞനായ സിബിച്ചന്‍ ജോസഫ് കുളങ്ങരമുറിയില്‍ നല്കിയിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷങ്ങളായി തുടരുന്ന സംഗീത ശുശ്രൂഷയില്‍ അനേകം ക്രിസ്തീയ സംഗീത ആല്‍ബങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച സിബിച്ചന്‍ 2013 മുതല്‍ ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങളും ഗാനരൂപത്തില്‍ ചിട്ടപ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org