വാക്‌സിനും ഓക്‌സിജനും സൗജന്യമായി ലഭ്യമാക്കണം: ലെയ്റ്റി കൗണ്‍സില്‍

വാക്‌സിനും ഓക്‌സിജനും സൗജന്യമായി ലഭ്യമാക്കണം: ലെയ്റ്റി കൗണ്‍സില്‍

കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിനും ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജനും ജനങ്ങളുടെ അവകാശമാണെന്നും രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇവ സൗജന്യമായി നല്‌കേണ്ട ഉത്തരവാദിത്വം ഭരണനേതൃത്വങ്ങള്‍ക്കുണ്ടെന്നും സിബിസിഐ ലെ യ്റ്റി കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ജനങ്ങളുടെ ജീവന്‍ വച്ചുള്ള പരസ്പര വെല്ലുവിളിയും പഴിചാരലും ദയവായി അവസാനിപ്പിക്കണം. ഈ അടിയന്തര പ്രതിസന്ധിഘട്ടത്തില്‍ രാഷ്ട്രീയ വിലപേശല്‍ നടത്തുന്നത് ശരിയായ നടപടിയല്ല. അതേസമയം ഭരണവൈകല്യങ്ങളും വീഴ്ചകളും ചൂണ്ടിക്കാണിക്കേണ്ടതും തിരുത്തലുകള്‍ക്ക് വിധേയമാക്കേണ്ടതുമാണ്.

കോവിഡ് വാക്‌സിന്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നല്‍കുവാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുവാന്‍ കേന്ദ്രസര്‍ക്കാരിനാവില്ല. വന്‍കിട മരുന്നു കമ്പനികള്‍ക്കും ഇടനിലക്കാര്‍ക്കും ജനങ്ങളുടെ ജീവന്‍വച്ച് നേട്ടമുണ്ടാക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍തന്നെ അവസരമുണ്ടാക്കുന്നത് ദുഃഖകരമാണ്. ജീവന്‍ നിലനിര്‍ത്താനുള്ള ഓക്‌സിജന് സര്‍ക്കാര്‍ വിലയിടുന്നത് ശരിയല്ല. ദുരിതാശ്വാസ നിധിയിലേയ്ക്ക് ജനങ്ങളില്‍നിന്നു പണം സ്വീകരിച്ചല്ല സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ഖജനാവിലുള്ള ജനങ്ങളുടെ നികുതിപ്പണമാണ് അടിയന്തരഘട്ടങ്ങളില്‍ ഉപയോഗി ക്കേണ്ടത്.

രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനത്തിന്റെ ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി ഏറെ പ്രസക്തമാണ്. നിയന്ത്രണത്തിലായിരുന്ന കോവിഡിനെ വീണ്ടും ജനങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചതിന്റെ ഉത്തരവാദിത്വം രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണെന്നും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org