വചനസര്‍ഗപ്രതിഭാ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു

Published on

കൊച്ചി: ദീര്‍ഘകാലം കെസിബിസി ബൈബിള്‍ കമ്മീഷനെയും ബൈബിള്‍ സൊസൈറ്റിയെയും നയിച്ച ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്‍റെ ബഹുമാനാര്‍ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന വചനസര്‍ഗപ്രതിഭാ പുരസ്കാരത്തിന് 2018-ലേക്കുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നതായി കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി സിഎസ്റ്റി അറിയിച്ചു. ബൈബിള്‍ മേഖലയിലെ ക്രിയാത്മകസംഭാവനകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയാണു പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25000 രൂപ ക്യാഷ് അവാര്‍ഡും പ്രശംസാഫലകവുമാണ് പുരസ്കാരം.

ബൈബിള്‍ കലകളാണ് ഈ വര്‍ഷം അവാര്‍ഡിനായി പരിഗണിക്കുന്നത്. സംഗീതം, നൃത്തം, പെയിന്‍റിംഗ്, ശില്പകല എന്നീ മേഖലകളിലുള്ള സംഭാവനകളാണ് അവാര്‍ഡിനായി പരിഗണിക്കപ്പെടുന്നത്. വ്യക്തിയോ സംരംഭമോ പ്രസ്ഥാനമോ 2013 മുതല്‍ നല്കിയിട്ടുള്ള സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്. വി. ഗ്രന്ഥത്തോടു പുലര്‍ത്തുന്ന നീതി, സൃഷ്ടിയുടെ മൗലികത, ക്രിയാത്മകത എന്നിവയായിരിക്കും അവാര്‍ഡിനുള്ള മാനദണ്ഡങ്ങള്‍. ജാതിമതഭേദമെന്യേ ആരും അവാര്‍ഡിനു പരിഗണിക്കപ്പെടും. പരിഗണനാര്‍ഹരായവരുടെ പേരുകള്‍ ആര്‍ക്കും നിര്‍ദേശിക്കാവുന്നതാണ്. ജൂലൈ 31-നുമുമ്പ് സെക്രട്ടറി, കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി, പി. ഒ.സി., പാലാരിവട്ടം, പിബി നമ്പര്‍ 2251, കൊച്ചി-25 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0484-2805897. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralabiblesociety.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org