Latest News
|^| Home -> International -> വധശിക്ഷ അസ്വീകാര്യം: സഭാപ്രബോധനത്തില്‍ വ്യക്തത വരുത്തി

വധശിക്ഷ അസ്വീകാര്യം: സഭാപ്രബോധനത്തില്‍ വ്യക്തത വരുത്തി

Sathyadeepam

വധശിക്ഷ ഒരു സാഹചര്യത്തിലും സ്വീകാര്യമല്ലെന്നു വ്യക്തമാക്കിക്കൊണ്ട് സഭയുടെ മതബോധനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഭേദഗതി വരുത്തി. വ്യക്തിയുടെ അന്തസ്സിനും അലംഘ്യതയ്ക്കും മേലുള്ള അക്രമമായതിനാല്‍ വധശിക്ഷ അസ്വീകാര്യമാണെന്നും ലോകമെങ്ങും വധശിക്ഷ ഇല്ലാതാക്കാന്‍ സഭ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുമെന്നുമാണ് ഭേദഗതിയനുസരിച്ചു പറയുന്നത്. വധശിക്ഷയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അതതു രാജ്യങ്ങളാണെന്നും തികച്ചും അത്യാവശ്യമെന്നു തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ഭരണകൂടങ്ങള്‍ക്കു വധശിക്ഷ വിധിക്കാമെന്നുമായിരുന്നു ഇതുവരെ സഭയുടെ പ്രബോധനം. അക്രമിയില്‍ നിന്നു മനുഷ്യരെ രക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തെയാണ് അത്യാവശ്യസാഹചര്യമെന്നതുകൊണ്ടുദ്ദേശിക്കുന്നതെന്നും ഇത് തികച്ചും അത്യപൂര്‍വമാണെന്നും നിലവിലുള്ള മതബോധനത്തില്‍ തന്നെ വിശദീകരിച്ചിരുന്നു. പുതിയ ഭേദഗതിയോടെ ഇതും നീക്കം ചെയ്യുകയാണ്. നിയന്ത്രിക്കാന്‍ കഴിയാത്ത അക്രമികളെ പൊതുസമൂഹത്തില്‍ നി ന്നു മാറ്റി സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇന്നു കൂടുതല്‍ ലഭ്യമായ സാഹചര്യത്തിലാണ് സഭാപ്രബോധനത്തില്‍ തിരുത്തല്‍ വരുത്തുന്നതെന്നു വത്തിക്കാന്‍ വിശ്വാസകാര്യാലയം വ്യക്തമാക്കുന്നു. കത്തോലിക്കാമതബോധനത്തിന്‍റെ ഇനിയുള്ള പതിപ്പുകള്‍ ഈ ഭേദഗതിയോടെയാകും പ്രസിദ്ധീകരിക്കപ്പെടുക. 2267-ാം ഖണ്ഡികയാണ് തിരുത്തിയിരിക്കുന്നത്.

Leave a Comment

*
*