വൈദിക പരിശീലനം സഭയുടെ മുഴുവന്‍ കടമ -ഘാന മെത്രാന്‍

വൈദിക പരിശീലനം സഭയുടെ മുഴുവന്‍ കടമ -ഘാന മെത്രാന്‍

വൈദിക പരിശീലനം സെമിനാരി റെക്ടറുടെ മാത്രം ജോലിയല്ലെന്നും ക്രൈസ്തവസമൂഹത്തിന്‍റെയാകെ കടമയാണെന്നും ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ ആര്‍ച്ചു ബിഷപ് ചാള്‍സ് പാമര്‍ പ്രസ്താവിച്ചു. സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവും പരിശീലനവും നല്‍കുക മാതാപിതാക്കളുടെ പ്രാഥമികമായ ഉത്തരവാദിത്വമാണ്. സെമിനാരി വിദ്യാര്‍ത്ഥിക്കും ഇതില്‍ വലിയ ഉത്തരവാദിത്വമുണ്ട് – ആര്‍ച്ചുബിഷപ് വ്യക്തമാക്കി. ഘാനയിലെ സഭയുടെ 60 വര്‍ഷത്തെ സെമിനാരി പരിശീലനം പ്രമേയമാക്കി നടന്ന സമ്മളന ത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്. ഘാന ഒരു സ്വതന്ത്രരാഷ്ട്രമായി മാറിയിട്ട് ഇപ്പോള്‍ 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. വിശ്വാസ രൂപീകരണം ആരംഭിക്കുന്നതു കുടുംബങ്ങളിലാണെന്നു ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org