വൈകല്യങ്ങളെ കൈവല്യങ്ങളാക്കി അവര്‍ ഒത്തുചേര്‍ന്നു

വൈകല്യങ്ങളെ കൈവല്യങ്ങളാക്കി അവര്‍ ഒത്തുചേര്‍ന്നു

കോട്ടയം: വൈകല്യങ്ങളെ കൈവല്യങ്ങളാക്കി ചിരിയും കളിയുമായി അവര്‍ ഒത്തുചേര്‍ന്നു മിന്നാമിന്നി ക്യാമ്പില്‍. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേ വന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിലാണ് അന്ധ-ബധിര വൈകല്യം ഒരുമിച്ചുള്ളവരും ബധിര വൈകല്യമുള്ളവരുമായ കുട്ടികള്‍ ഒത്തുചേര്‍ന്നത്. ക്യാമ്പിന്‍റെ ഉദ്ഘാടനം പാപ്പുവാ ന്യൂഗിനിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ മാര്‍ കുര്യന്‍ വയലുങ്കല്‍ നിര്‍വ്വഹിച്ചു.

കോട്ടയം അതിരൂപതാ വികാരി ജനറാളും കെഎസ്എസ്എസ് പ്രസിഡന്‍റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. ബിജു മുല്ലക്കര, കെഎസ്എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ ബബിത ടി ജെസ്സില്‍, ഷൈല തോമസ്, സിസ്റ്റര്‍ ലൂഡ്സി എസ്വിഎം, മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പഠനോപകരണങ്ങളുടെ വിതരണവും നടത്തപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org