വംശീയത, തുടച്ചു നീക്കേണ്ട വൈറസ്: വത്തിക്കാന്‍

വംശീയത, തുടച്ചു നീക്കേണ്ട വൈറസ്: വത്തിക്കാന്‍
Published on

കൊറോണാ വൈറസ് പകര്‍ച്ചവ്യാധിയെ പോലെ ലോകത്തില്‍ നിന്നു തുടച്ചു നീക്കേണ്ട ഒരു ആത്മീയ വൈറസ് ആണ് വംശീയതയെന്നു ജീവനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് വിന്‍സെന്‍സോ പാഗ്ലിയ പ്രസ്താവിച്ചു. ഒറ്റപ്പെടുത്തിയില്ലെങ്കില്‍ പെട്ടെന്നു പടരുന്ന സംസ്കാരിക വൈറസാണതെന്ന് അമേരിക്കയിലെ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ ആര്‍ച്ചുബിഷപ് പറഞ്ഞു. ആളുകള്‍ പരസ്പരം കരുതലേകിക്കൊണ്ടു മാത്രമേ വംശീയതയെ ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂ. സാഹോദര്യത്തിന്‍റെ ഒരു വിപ്ലവം അതിനായി നാം ആരംഭിക്കേണ്ടതുണ്ട്. ബലഹീനതയില്‍ നമ്മെ ശക്തിപ്പെടുത്തുന്നത് സാഹോദര്യവും മാനവൈക്യവുമാണ്. ഇതുപയോഗിച്ച് വംശീയതയെ കോവിഡെന്ന പോലെ നാം കീഴ്പ്പെടുത്തണം. അക്രമം കൊണ്ടല്ല, മാര്‍ട്ടിന്‍ ലൂതര്‍ കിംഗിനെ പോലെ വാക്കുകളും സംസ്കാരവും വിശ്വാസവും മാനവീകതയും ഉപയോഗിച്ചാണു വംശീയതയ്ക്കെതിരെ നാം പോരാടേണ്ടത് – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org