വംശീയതയുടെ പുതുരൂപങ്ങളെ ചെറുക്കണം: മാര്‍പാപ്പ

ആധുനിക ലോകത്തിലെ പുതിയ തരം വംശീയതകളെ ചെറുക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. "ആഗോളകുടിയേറ്റത്തിന്‍റെ സാഹചര്യത്തിലെ വംശവിദ്വേഷവും വംശീയതയും ജനപ്രിയ ദേശീയവാദവും" എന്ന പ്രമേയവുമായി റോമില്‍ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. വംശം, ദേശം, മതം എന്നിവയുടെ പേരില്‍ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും എതിരെ സംശയവും ഭീതിയും വിദ്വേഷവും പുലര്‍ത്തുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ചില വ്യക്തികളെ സമൂഹത്തിന്‍റെ പൂര്‍ണമായ ഭാഗമായി അംഗീകരിക്കാനുള്ള മടി ചിലയിടങ്ങളില്‍ പ്രകടമാണ്. ഇത്തരം വികാരങ്ങള്‍ അസഹിഷ്ണുതയ്ക്കും വിവേചനത്തിനും ഒഴിവാക്കലിനും കാരണമാകുന്നു. രാഷ്ട്രീയനേട്ടത്തിനു വേണ്ടി ഇത്തരം വികാരങ്ങളെ ഉപയോഗപ്പെടുത്തുന്നവരുണ്ട്. മതനേതാക്കള്‍ക്കും വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കു വഹിക്കാനുണ്ട് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org