ദേശീയ വനിതാ കമ്മീഷന്‍ നിലപാടിനെതിരെ പ്രതിഷേധം

എളവൂര്‍: സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍വേണ്ടി സര്‍ക്കാര്‍ നിയമിച്ച ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ കത്തോലിക്കാസഭയിലെ കുമ്പസാരം എന്ന കൂദാശ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തതിനെതിരെ എളവൂര്‍ സെന്‍റ് ആന്‍റണീസ് കുന്നേല്‍ പള്ളിയിലെ കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രതിഷേധയോഗം നടത്തി. ഫാ. തോമസ് നരികുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ആന്‍റണി പാലമറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇടവക ട്രസ്റ്റി ജോളി പാനികുളം, ജോബി ജോസഫ്, പുളിയനം പൗലോസ്, ആന്‍റണി പുതുവ, ജോയ് നെടുങ്ങാടന്‍, ജോര്‍ജ് മണവാളന്‍ എന്നിവര്‍ പ്രസംഗിച്ചു.

കാലടി: ഒറ്റപ്പെട്ട സംഭവത്തിന്‍റെ പേരില്‍ കുമ്പസാരം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ നടപടിയില്‍ ശ്രീമൂലനഗരം രാജഗിരി ഇടവകയിലെ വനിതകള്‍ പ്രതിഷേധയോഗം ചേര്‍ന്നു. ന്യൂനപക്ഷ മതസ്വാതന്ത്ര്യത്തില്‍ ഇടപെടുക എന്ന ഗൂഢ ലക്ഷ്യത്തോടെ നടത്തിയ ഈ നടപടി കമ്മീഷന്‍റെ പദവിക്കും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ക്കും വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. സ്ത്രീ സുരക്ഷയെന്ന ലേബലില്‍ ഇപ്രകാരം ഒരു കടന്നുകയറ്റം നടത്തിയതിനെ യോഗം അപലപിച്ചു. മേരി ഇട്ടീര, ഷീല പൗലോസ്, സില്‍വി ജോര്‍ജ്, ലില്ലി വര്‍ഗീസ്, കുട്ടിയമ്മ ജോര്‍ജ്, മനീഷ മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു.

രാജഗിരി ഇടവകയിലെ ആയിരത്തോളം വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് കുമ്പസാര നിരോധന ശിപാര്‍ശയ്ക്കെതിരെ പ്രതിഷേധ മൗനറാലി സംഘടിപ്പിച്ചു. ഫാ. പീറ്റര്‍ കോയിക്കര, ലാല്‍സണ്‍ ആലുക്ക, ജോസ് പരിപ്പള്ളി, യാക്കോബ് പൊറത്തൂക്കാരന്‍, ലോനപ്പന്‍ മ്യാല്‍പറമ്പില്‍, വില്‍സണ്‍ കൂനത്താന്‍, ലാലു പെരുമായന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org